
ഇന്ത്യൻ നേവി അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023 അഗ്നിവീറിന്റെ (എസ്എസ്ആർ) അറിയിപ്പ് - 02/2023 (നവംബർ 23) ബാച്ചിലേക്കുള്ള അഗ്നിവീർ (എംആർ) എന്നിവ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ നാവികസേനയിലെ 1465 ഒഴിവുകളിലേക്ക് അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (എംആർ) റിക്രൂട്ട്മെന്റിനായി യോഗ്യരായ അവിവാഹിതരായ ഇന്ത്യൻ പൗരന്മാർ (പുരുഷനും സ്ത്രീയും) ഓൺലൈനായി അപേക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/06/2023)
അവസാന തിയതി
ഇന്ത്യൻ നേവി അഗ്നിവീർ 2023 ഓൺലൈൻ അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 15 ആണ്.
വിദ്യഭ്യാസ യോഗ്യത
എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം (കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം).
മെട്രിക് റിക്രൂട്ട് (100 ഒഴിവ്): പത്താം ക്ലാസ് ജയം.
പ്രായപരിധി
ഉദ്യോഗാർത്ഥികൾ 2002 നവംബർ 1 നും 2006 ഏപ്രിൽ 30 നും മധ്യേ ജനിച്ചവരായിരിക്കണം.
ശമ്പളം
ആദ്യ വർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000
ശാരീരിക യോഗ്യത
ഉയരം - പുരുഷൻ: 157 സെ.മീ.
സ്ത്രീ - 152 സെ.മീ.
ബന്ധപ്പെട്ട വാർത്തകൾ: ICAR - CTCRI ൽ യുവ പ്രൊഫഷണലിൻറെ ഒഴിവ് - വാക്ക്-ഇൻ-ഇന്റർവ്യൂ
തിരഞ്ഞെടുപ്പ്
എസ്എസ്ആർ റിക്രൂട്ട്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന. എഴുത്തുപരീക്ഷയിൽ ഇംഗ്ലിഷ്, സയൻസ്, മാത്‌സ്, ജനറൽ അവയർനെസ് വിഷയങ്ങളിൽ നിന്നായി 50 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. അര മണിക്കൂറാണു പരീക്ഷ. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും.
ഫിസിക്കൽ ടെസ്റ്റ്
∙പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.
∙സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ്.
Share your comments