ഇന്ത്യൻ നേവിയിലെ വിവിധ ബ്രാഞ്ചുകളിലെ ഓഫീസർ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ എന്നി ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. ആകെ 217 ഷോർട് സർവീസ് കമ്മിഷൻ (SSC) ഓഫിസർ ഒഴിവുകളാണ് ഉള്ളത്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/11/2022)
അവസാന തിയതി
നവംബർ 6 വരെ ഓൺലൈനായി അപേക്ഷകളയക്കാം
എക്സിക്യൂട്ടീവ് ബ്രാഞ്ച്
തസ്‌തിക: ജനറൽ സർവീസ് / ഹൈഡ്രോ കേഡർ
വിദ്യാഭ്യാസ യോഗ്യത: 60% മാർക്കോടെ ബിഇ/ബിടെക്
പ്രായപരിധി: 1998 ജൂലൈ 2നും 2004 ജനുവരി ഒന്നിനുമിടമിടയിൽ ജനിച്ചിരിക്കണം
ബന്ധപ്പെട്ട വാർത്തകൾ: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ ഒഴിവുകൾ; ശമ്പളം: 40,000 രൂപ മുതൽ 1,40,000 രൂപ വരെ;
തസ്‌തിക: എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ (ഒബ്സർവർ),
വിദ്യാഭ്യാസ യോഗ്യത: പൈലറ്റ്: 60% മാർക്കോടെ ബിഇ/ബിടെക് 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പ്രത്യേകം 60% മാർക്കും)
പ്രായപരിധി: എയർ ട്രാഫിക് കൺട്രോളർ: 1998 ജൂലൈ 2നും 2002 ജൂലൈ ഒന്നിനുമിടയ്ക്ക്; ഒബ്സർവർ, പൈലറ്റ്: 1999 ജൂലൈ 2 നും 2004 ജൂലൈ ഒന്നിനുമിടമിടയിൽ ജനിച്ചിരിക്കണം
തസ്‌തിക: ലോജിസ്റ്റിക്സ്
വിദ്യാഭ്യാസ യോഗ്യത: ബിഇ/ബിടെക്/എംബിഎ അല്ലെങ്കിൽ ബിഎസ്‌സി/ ബികോം/ ബിഎസ്‌സി–ഐടിയും ഫിനാൻസ്/ ലോജിസ്റ്റിക് സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ എംസിഎ/ എംഎസ്‌സി–ഐടി (ഫസ്റ്റ് ക്ലാസോടെ).
പ്രായപരിധി: 1998 ജൂലൈ 2 നും 2004 ജനുവരി ഒന്നിനുമിടമിടയിൽ ജനിച്ചിരിക്കണം
ബന്ധപ്പെട്ട വാർത്തകൾ: നേവൽ റിപ്പയർ/ എയർക്രാഫ്റ്റ് യാഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
എജ്യുക്കേഷൻ ബ്രാഞ്ച്
എജ്യുക്കേഷൻ: 1. 60% മാർക്കോടെ എംഎസ്‌സിയും (മാത്‌സ്/ ഓപ്പറേഷനൽ റിസർച്) ബിഎസ്‌സി ഫിസിക്സും
2. 60% മാർക്കോടെ എംഎസ്‌സിയും (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്) ബിഎസ്‌സി മാത്‌സും
3. 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രിയും ബിഎസ്‌സി ഫിസിക്സും
4. 60% മാർക്കോടെ ബിഇ/ബിടെക് മെക്കാനിക്കൽ എൻജിനീയറിങ്
5. 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ)
6. 60% മാർക്കോടെ എംടെക് (മാനുഫാക്ചറിങ്/ പ്രൊഡക്‌ഷൻ / മെറ്റലർജിക്കൽ / മെറ്റീരിയൽസ് സയൻസ്). 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പ്രത്യേകം 60% മാർക്കും വേണം.
പ്രായപരിധി: 1998 ജൂലൈ 2 നും 2002 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചിരിക്കണം
Share your comments