<
  1. News

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ - കേരളഘടകം അന്താരാഷ്‌ട്ര പുരസ്കാരത്തിന് അർഹമായി

ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് വേൾഡ് വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അന്താരാഷ്ട്ര ലോക വെറ്ററിനറി ദിന പുരസ്കാരത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ - കേരള ഘടകം അർഹമായി.

Asha Sadasiv
Indian veterinary association
Indian veterinary association

ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് വേൾഡ് വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അന്താരാഷ്ട്ര ലോക വെറ്ററിനറി ദിന പുരസ്കാരത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ - കേരള ഘടകം അർഹമായി. ലോക വെറ്ററിനറി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടികൾ വിലയിരുത്തി ലോക വെറ്ററിനറി അസോസിയേഷൻ അംഗങ്ങളായുള്ള അസോസിയേഷനുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് അവാർഡ്. 2500 അമേരിക്കൻ ഡോളർ (ഏകദേശം 2 ലക്ഷം രൂപ) സമ്മാനത്തുകയും, സർട്ടിഫിക്കറ്റും, ഫലകവും അടങ്ങിയതാണ് അവാർഡ്. തൊണ്ണൂറോളം രാജ്യങ്ങളിൽ നിന്നുള്ള വെറ്ററിനറി അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ലോക വെറ്ററിനറി അസോസിയേഷൻ. മുൻവർഷങ്ങളിൽ അമേരിക്ക, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വെറ്ററിനറി അസോസിയേഷനുകളാണ് ലോക വെറ്ററിനറി ദിന അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്. ഏഷ്യയിൽനിന്ന് ആദ്യമായാണ് ഒരു അസോസിയേഷൻ ഈ നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു അസോസിയേഷന് അവാർഡ് ലഭിക്കുന്നതും ആദ്യമായാണ്.

award
award

1978ൽ സ്ഥാപിതമായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ - കേരള ഘടകത്തിന് 2016 ലാണ് ലോക വെറ്ററിനറി അസോസിയേഷനിൽ അംഗത്വം ലഭിച്ചത്. സ്വന്തമായി ശാസ്ത്ര ജേർണൽ, മുഖമാസിക, മൊബൈൽ ആപ് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ സ്വന്തമായുള്ള രാജ്യത്തെ ഏക വെറ്ററിനറി അസോസിയേഷനാണ് ഐവിഎ കേരള. പരിസ്ഥിതി സംരക്ഷണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യ സംരക്ഷണത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ സെമിനാറുകൾ, വിവിധ തരം മത്സരങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, ക്യാമ്പയിനുകൾ, പഠന ക്ലാസ്സുകൾ തുടങ്ങി അത്യധികം വിപുലമായ രീതിയിലാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം ഈ വർഷം ലോക വെറ്ററിനറി ദിനം ആചരിച്ചത്. സംസ്ഥാന തലത്തിൽ നടത്തിയ പരിപാടികളുടെ സംഘാടനം ഐവിഎ മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല, കേരള സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ, തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പരിപാടികളിൽ പങ്കാളികളായിരുന്നു. 2021 ഏപ്രിലിൽ തായ്‌വാനിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന ലോക വെറ്ററിനറി അസോസിയേഷൻ കോൺഗ്രസ് കോവിഡ്–19 ഭീഷണി മൂലം മാറ്റിവച്ച സാഹചര്യത്തിൽ മറ്റൊരു ചടങ്ങിലായിരിക്കും അവാർഡ് വിതരണം നടത്തുക.

Indian Veterinary Association - Kerala has bagged the prestigious international level World Veterinary Day Award for the year 2020, instituted by World Veterinary Association (WVA) for the best association in embodying the theme of World Veterinary Day celebratio

 
 
English Summary: Indian Veterinary Association - Kerala has bagged the prestigious international World Veterinary Day Award

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds