കുമരകത്തെ കാര്‍ഷിക സര്‍വകലാശാല പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നാട്ടുമാവിന്‍ മാവിനങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിന് പദ്ധതി. കേന്ദ്രം വികസിപ്പിച്ച ഗുണമേന്മയുള്ള ഇനങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു.ഗുണമേന്മയും കീടപ്രതിരോധ ശക്തിയും നാടന്‍മാവിനകൾക്ക് കൂടുതലാണ്.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 33 പഞ്ചായത്തുകളില്‍ നടത്തിയ സര്‍വേയില്‍ നാട്ടുമാവുകളുടെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി.വലിപ്പത്തിലും ഗുണത്തിലും വൈവിധ്യമാര്‍ന്നവയാണ് ഓരോന്നും.
ഇവയില്‍നിന്ന് ശേഖരിച്ച മാങ്ങകള്‍ പഴുപ്പിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 16 ഇനങ്ങള്‍ക്ക് ഗുണമേന്മ കൂടുതലാണെന്ന് കണ്ടെത്തി. ഇവ ജൈവസാങ്കേതികവിദ്യയുടെ സഹായത്തോടെ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റ് ചെയ്ത് സംരക്ഷിക്കുന്നുണ്ട്. ഇവയുടെ ഒട്ടുതൈകള്‍ ഉത്പ്പാദിപ്പിച്ച് ഗവേഷണകേന്ദ്രത്തില്‍നിന്ന് വിതരണം ചെയ്യുന്നുണ്ട്.

കുമരകത്തുനിന്ന് ലഭിച്ച പോളച്ചിറ കുമരകം സെലക്ഷന്‍, ആലപ്പുഴ കൈനടിയില്‍ നിന്ന് ലഭിച്ച കറുത്ത പേരയ്ക്ക, തേന്‍മാവ് എന്നിവ അല്‍ഫോണ്‍സ, നീലം, കാലപ്പാടി എന്നിവ നല്ല മാധുര്യമുള്ളവയാണ്.ആലപ്പുഴ, പള്ളിക്കൂട്ടുമ്മയില്‍നിന്ന് കണ്ടെത്തിയ ഇനം വര്‍ഷം മുഴുവന്‍ ഫലം തരുന്നവയാണ്.36 അച്ചാര്‍ ഇനങ്ങളും കണ്ടെത്തി. വലിപ്പം കുറവാണെങ്കിലും മാധുര്യമുള്ളവയാണ്. കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ കെ. ഗീതയുടെ നേതൃത്വത്തില്‍ ഡോ. അനു ജി.കൃഷ്ണനാണ് ഗവേഷണം നടത്തിയത്.
Share your comments