<
  1. News

രാജ്യത്തിന്റെ അടിസ്ഥാന വികസനം സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി: പ്രധാനമന്ത്രി

അടിസ്ഥാന സൗകര്യ വികസനമാണ് സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി സർക്കാർ കണക്കാക്കുന്നതെന്നും, 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Raveena M Prakash
Infra development is Country's driving force for economy
Infra development is Country's driving force for economy

അടിസ്ഥാന സൗകര്യ വികസനമാണ് സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി സർക്കാർ കണക്കാക്കുന്നതെന്നും, 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനവും, നിക്ഷേപവും ഈ വർഷത്തെ ബജറ്റ് രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്ക്ക് ഊർജ്ജമാവുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഈ വികസനത്തിന്റെ വേഗത വർധിപ്പിക്കേണ്ടതുണ്ടെന്നും ടോപ്പ് ഗിയറിൽ സഞ്ചരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ്സുകളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2013-14നെ അപേക്ഷിച്ച് സർക്കാരിന്റെ മൂലധനച്ചെലവ് 5 മടങ്ങ് വർദ്ധിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ 110 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ലോക്‌സഭയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ, 2023-24 ലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധനച്ചെലവ് 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 'ഏത് രാജ്യത്തിന്റെയും വികസനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലായ്പ്പോഴും പ്രധാനമാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ദേശീയ പാതകളുടെ ശരാശരി വാർഷിക നിർമ്മാണം 2014 മുതൽ ഏകദേശം ഇരട്ടിയായി, റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം 600 റൂട്ട് കിലോമീറ്ററിൽ നിന്ന് 4,000 റൂട്ട് കിലോമീറ്ററായി വർദ്ധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ 74 വിമാനത്താവളങ്ങളുടെ എണ്ണം 150 ആയി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളും മൾട്ടിമോഡൽ ലോജിസ്റ്റിക്‌സും പുനരുജ്ജീവിപ്പിക്കാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: PENSION: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്നതിന് ഒറ്റത്തവണ ഓപ്ഷൻ

English Summary: Infra development is Country's driving force for economy

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds