എൻജിനീയറിങ്, കംപ്യൂട്ടർസയൻസ്, ബിസിനസ് ഡീസ്,മെഡിസിൻ, പബ്ലിക് ഹെൽത്ത്,ഫാഷൻ ഡിസൈൻ, സംഗീതം,ഫിലിം അനിമേഷൻ എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഇൻലാക്സ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.
യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകളിൽ പഠനഗവേഷണങ്ങളാകാം. ഒരു ലക്ഷം ഡോളറിനു തുല്യമായ തുക വരെ ലഭിക്കും. അപേക്ഷകർ ഇന്ത്യയിൽ താമസിക്കുന്നവരായിരിക്കണം. മികച്ച നിലയിൽ ബിരുദം നേടിയിരിക്കണം. 30 വയസ്സു കവിയരുത്.
കൂടുതൽ വിവരങ്ങൾക്ക് www.inlaksfoundation.org .
Share your comments