ക്ഷീര കർഷകർക്ക് കൈത്താങ്ങ് ആകുവാൻ മൃഗസംരക്ഷണ വകുപ്പ് ഗോ സമൃദ്ധി പ്ലസ് ഇൻഷുറൻസ് നടപ്പിലാക്കുന്നു. കേരളത്തിൽ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ പ്രീമിയം തിരക്കാണ് ഗോ സമൃദ്ധി ഇൻഷൂറൻസ് പദ്ധതിക്ക്. ഈ പദ്ധതി പ്രകാരം ഒരു വർഷം മൂന്നുവർഷം എന്നിങ്ങനെ കാലയളവുകളിൽ ആണ് കർഷകർക്ക് ഈ പരിരക്ഷ ലഭ്യമാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിൻറെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുവേണ്ടി അഞ്ചുകോടി രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. കർഷകനും ഉരുവിനും ഒരേസമയം ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യമാണ് ഇതോടുകൂടി സർക്കാർ സാക്ഷാത്കരിക്കുന്നത്.
അത്യുൽപാദനശേഷിയുള്ള അമ്പതിനായിരം ഉരുക്കളെ ഇൻഷുറൻസ് പരിരക്ഷ ചെയ്യുകയെന്നത് പദ്ധതിയുടെ ലക്ഷ്യം. പശുക്കൾക്ക് മാത്രമല്ല ഉടമസ്ഥർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെന്നതാണ് ഈ പദ്ധതിയെ വേറിട്ടു നിർത്തുന്നത്. 2017 മുതൽ നടപ്പിലാക്കിയ ഈ പദ്ധതിയിൽ അംഗങ്ങളായ ഒട്ടേറെ കർഷകർ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കർഷകർക്ക് ഇഷ്ടാനുസരണം പോളിസികൾ തിരഞ്ഞെടുക്കാം എന്നത് ഇതിൻറെ പ്രത്യേകതയാണ്. കറവപ്പശുക്കൾ, എരുമകൾ ഇവ കൂടാതെ ഏഴു മാസത്തിനു മുകളിൽ ഗർഭമുള്ള കിടാരികൾക്കും എരുമ കുട്ടികൾക്കും ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് നൽകുന്നതാണ്. 65,000 രൂപ വരെ മതിപ്പുവില കണക്കാക്കുന്ന പോളിസിയുടെ പ്രീമിയം തുകയിൽ സർക്കാർ സബ്സിഡി തിരിച്ചുനൽകും. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനവും, പട്ടിക ജാതി /പട്ടിക വർഗ്ഗത്തിൽപ്പെട്ട കർഷകർക്ക് 70 ശതമാനവും ആണ് പ്രീമിയം തുകയുടെ സബ്സിഡി. സങ്കരയിനം പശുക്കളെ അമ്പതിനായിരം രൂപ വരെയും നാടൻ പശുക്കളെ 25000 രൂപവരെയുള്ള മതിപ്പു വിലയ്ക്കാണ് ഇൻഷൂർ ചെയ്യുന്നത്. പൂർണ്ണമോ ഭാഗികമോ ആയ അംഗവൈകല്യ ത്തിനും അപകട മരണത്തിലും പരമാവധി 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ് ബി പി എൽ, എസ് സി\എസ് ടി, വിധവകളായ സ്ത്രീകൾ എന്നിവർക്ക് ഇതിൽ അംഗങ്ങൾ ആകുവാൻ മുൻഗണന നൽകുന്നതാണ് മൃഗസംരക്ഷണ വകുപ്പിൻറെ റജിസ്ട്രേഷൻ നടത്തിയിരിക്കണം എന്ന് മാത്രം. മൃഗസംരക്ഷണ വകുപ്പിൻറെ വെറ്റിനറി ഡോക്ടർമാർ സന്ദർശിച്ച് ഉരുവിന് Eartag ചെയ്യുന്നു. തുടർന്ന് ക്ഷീരകർഷകരെ ഭൂമിക ആപ്പ് മുഖേനെ പൂർണ്ണമായും ജിയോ മാപ്പിങ് ചെയ്തു നമ്പർ നൽകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ online platform ആയ SBI collect വഴിയാണ് കർഷക വിഹിതം സമാഹരിക്കുന്നത്. കർഷകർക്ക് ഇൻഷുറൻസ് കമ്പനിയിൽ നേരിട്ട് പോകേണ്ടിവരില്ല. 65000 രൂപയ്ക്കു മുകളിലുള്ള ഉരുവിൻറെ പ്രീമിയം പൂർണ്ണമായും ഗുണഭോക്താവ് വഹിക്കേണ്ടതാണ്. നാടൻ പശുക്കൾക്കും നിബന്ധനകൾക്ക് വിധേയമായി ഇൻഷൂറൻസ് പരിരക്ഷ നൽകുന്നതാണ്. പ്രീമിയം നിരക്ക് ഒരുവർഷത്തേക്ക് ഉരുവിൻറെ വിലയുടെ 2.15%, 3 വർഷത്തിലേക്ക് 5.419% ആണ്. ഒരു ലക്ഷം രൂപവരെ വിലയുള്ള ഉരുവിനെ ഇതേ പ്രീമിയം നിരക്കിൽ ഇൻഷുർ ചെയ്യും എന്നുള്ളത് ഈ പദ്ധതിയുടെ ഗുണം ആണ്. പശുക്കൾക്ക് 65000 രൂപയ്ക്ക് മുകളിൽ മതിപ്പുവില ഉണ്ടെങ്കിൽ ഇതേ പ്രീമിയം നിരക്കിൽ അധിക പോളിസി എടുക്കുവാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ഒരു ലക്ഷം വരെ വിപണിയിൽ വില കണക്കാക്കുന്ന എരുമകളെയും പശുക്കളെയും ഇതേ പ്രീമിയം നിരക്കിൽ ഇൻഷുർ ചെയ്യാം എന്നുള്ളതാണ് പുതുക്കിയ ഗോ സമൃദ്ധി പ്ലസിന്റെ നേട്ടമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
Share your comments