<
  1. News

ക്ഷീരകർഷകർക്ക് പലിശരഹിതവായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി... കൂടുതൽ കാർഷിക വാർത്തകൾ

ക്ഷീരകർഷകർക്ക് പൂർണമായും പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കും: മന്ത്രി ജെ. ചിഞ്ചുറാണി, വേനൽക്കാല ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ നഷ്ടപരിഹാര തുകയായ 1.18 കോടി രൂപയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാവകുപ്പ്

1. ക്ഷീരകർഷകർക്ക് പൂർണമായും പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എറണാകുളം പോത്താനിക്കാട് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ദേശീയ ജന്തുരോഗ പദ്ധതിയുടെ ഭാഗമായ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് അഞ്ചാം ഘട്ടവും ച൪മ്മമുഴ രോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനം മൂലംകർഷകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ ക്ഷീരകർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2. മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ കർഷകരുടെയും,
ക്ഷീര സംഘങ്ങളുടെയും ക്ഷേമത്തിനായി നടപ്പിലാക്കിയ വേനൽക്കാല ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ നഷ്ടപരിഹാര തുകയായ 1.18 കോടി രൂപയുടെ വിതരണ ഉദ്ഘാടനവും, പുതിയ പദ്ധതികളായ 'ക്ഷീര സൗഭാഗ്യ', 'ക്ഷീര സുമംഗലി', 'സ്വാന്തനസ്പർശം' എന്നിവയുടെ ഔപചാരിക ഉദ്ഘാടനവും നിർവഹിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം നിർവഹിച്ചു.

3. സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. വരുന്ന നാല് ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് നാളെ രാത്രി 08.30 വരെ 1.3 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: Interest-free loans scheme to dairy farmers to be implemented soon: J. Chinchurani... more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds