നമ്മളെയെല്ലാം പലപ്പോഴും നിക്ഷേപത്തിൽ നിന്ന് അകറ്റി നിർത്തുന്നത് ചെലവ് കഴിഞ്ഞ് ബാക്കിയൊന്നും കയ്യിൽ ലഭിക്കുന്നില്ല എന്നത് കൊണ്ടാണ്. വരവും ചെലവും ഒത്തു പോകാത്ത സമയത്ത് നിക്ഷേപം നടത്തുന്നത് അസാധ്യമാണ്. എന്നാൽ ദിവസം ചെലവൊന്ന് ചുരുക്കി 50 രൂപ മിച്ചം പിടിക്കാന്‍ സാധിച്ചാൽ ദീർഘകാല നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ചൈല്‍ഡ് പ്ലാന്‍: ദീര്‍ഘകാല നിക്ഷേപം വഴി 1 കോടി രൂപ വരെ നേടാം
ഇന്ത്യയിൽ സാധാരണക്കാരാണ് ഭൂരിപക്ഷം ജനങ്ങളും. ഇത്തരക്കാരുടെ നിക്ഷേപത്തില്‍ വലിയൊരു ഭാഗവും സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതിയിലാണ്. എന്നാൽ ഇത്തരം നിക്ഷേപങ്ങളിലെ ചെറിയ പലിശ നിരക്ക് കൊണ്ട് പലർക്കും അത്യാവശ്യത്തിനുള്ള തുക പോലും കാലവധിയിൽ ലഭിക്കുന്നില്ല. ഇത്തരക്കാർക്ക് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.
ഓഹരി വിപണിയുടെ സങ്കീര്‍ണതകൾ കുറഞ്ഞ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഹൃസ്വകാലത്തേക്ക് നിക്ഷേപം നഷ്ടത്തിലാകുന്നത് കണ്ട് ധൃതി പിടിച്ച് നിക്ഷേപം പിന്‍വലിക്കാതെ ദീര്‍ഘകാലത്തേക്ക് കാത്തിരുന്നാല്‍ മികച്ച ആദായം ഫണ്ടുകള്‍ നല്‍കും. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ആദായം ലഭിക്കാന്‍ സഹായിക്കുക. ഇക്വിറ്റി ഫണ്ടുകള്‍ ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന ആദായം ഇക്വിറ്റി ഫണ്ടുകള്‍ നല്‍കും. ഇക്വിറ്റിയും ഡെബറ്റിലും നിക്ഷേപമുള്ള ഫണ്ടുകളാണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകള്‍. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെക്കാള്‍ ഹൈബ്രിഡ് ഫണ്ടുകളിൽ നഷ്ട സാധ്യത കുറവാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 1000 രൂപ നിക്ഷേപക്കുകയാണെങ്കിൽ 18 ലക്ഷത്തിൽ കൂടുതല്‍ വരുമാനം നേടാം!
ചെറിയ തുകകളായി മാറ്റിവെച്ച് വലിയ സ്വപ്നം കാണുന്നവർക്ക് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി നിക്ഷേപിക്കാം. നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് ആശ്വാസമാണ് എസ്‌ഐപി രീതി. ഇത് വഴി മാസങ്ങളിലോ ത്രൈമാസത്തിലോ നിക്ഷേപകന്റെ ഇഷ്ട്ത്തിന് അനുസരിച്ച് നിക്ഷേപം നടത്താം. ഇടക്കാല, ദീര്‍ഘകാല ആവശ്യങ്ങളായ മക്കളുടെ ഉന്നത വിദ്യാഭ്യാസം, യാത്രകള്‍ എന്നിവയ്ക്ക് പണം കണ്ടെത്താൻ എസ്ഐപി രീതിയിൽ സാധിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ പദ്ധതിയുടെ ഗുണങ്ങൾ
ദിവസം 50 രൂപ കരുതിയാല്‍ 1,500 രൂപ മാസത്തില്‍ എസ്ഐപി വഴി നിക്ഷേപിക്കാന്‍ സാധിക്കും. ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 12 ശതമാനം എന്നത് ദീര്‍ഘകാലത്തേക്ക് പ്രതീക്ഷിക്കാവുന്ന ആദായമാണ്. ഈ നിരക്ക് ലഭിച്ചാല്‍ ദിവസം 50 രൂപ നീക്കിവെയ്ക്കുന്നൊരാൾക്ക് 30 വര്‍ഷം കൊണ്ട് 52 ലക്ഷം രൂപ ലഭിക്കും. ഇതില്‍ 5.40 ലക്ഷം രൂപ മാത്രമാണ് 30 വർഷ കാലത്തിനിടയില്‍ നിക്ഷേപിക്കേണ്ടത്.
20 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാൽ ഇതേ ആദായം ലഭിച്ചാൽ 14 ലക്ഷം രൂപ നേടാന്‍ സാധിക്കും. 3.6 ലക്ഷം രൂപയാണ് 20 വര്‍ഷം കൊണ്ട് അടയ്‌ക്കേണ്ട തുക. 10 വര്‍ഷം കൊണ്ട് 1.8 ലക്ഷം രൂപ അടച്ചാൽ 12 ശതമാനം പലിശ നിരക്കിൽ 3.48 ലക്ഷം രൂപ ലഭിക്കും.
Share your comments