കാപ്പി ഉല്പാദനവും ഉപയോഗവും വർദ്ധിപ്പിക്കുന്നതിന് പ്രത്യേക നയവും കേന്ദ്ര സർക്കാരിൻ്റെ പാക്കേജും വേണമെന്ന് കൽപ്പറ്റയിൽ അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറിൽ ആവശ്യപ്പെട്ടു. നബാര്‍ഡിന്റെയും കോഫിബോര്‍ഡിന്റെയും സഹകരണത്തോടെ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ സെമിനാർ സംഘടിപ്പിച്ചത് അഗ്രികള്‍ച്ചര്‍ വേള്‍ഡ്, കൃഷി ജാഗരണ്‍, കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി.
പരിപാടിയുടെ ഭാഗമായി കാപ്പികര്‍ഷകരുടെ പ്രതീക്ഷകള്‍, അന്താരാഷ്ട്രതലത്തില്‍ വയനാടന്‍, കുടക്, നീലഗിരി, ഇടുക്കി എന്നിവിടങ്ങളിലെ കാപ്പികൃഷിക്കുള്ള പ്രാധാന്യം, ചൂഷണത്തിനെതിരെയുള്ള കര്‍ഷകന്റെ ചെറുത്തുനില്‍പ്പുകള്‍, പുതിയ ഉല്പാദന സാധ്യതകള്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. സെമിനാറുകള്‍, വിവിധയിനം കാപ്പികളുടെ രുചിക്കൂട്ടുകള്‍, ടൂറിസം, വ്യവസായം, സാംസ്‌ക്കാരിക സാധ്യകകള്‍ എന്നിവ സംയജിപ്പിച്ചുകൊണ്ടുള്ള പരിപാടികളും നടന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച ദേശീയ സെമിനാര്‍ മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വേവിന്‍ കമ്പനി ചെയര്‍മാന്‍ എം കെ ദേവസ്യ അധ്യക്ഷനായിരുന്നു. വികാസ് പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി. വി .ഷിബു, ധന്യ ഇന്ദു എന്നിവര്‍ സംസാരിച്ചു. വുമന്‍ ഇന്‍ കോഫീ എന്ന വിഷയത്തില്‍ ഡോ. പി വിജയലക്ഷ്മിയും, ബ്രാന്റിംഗ് ഓഫ് വയനാട് കോഫി എന്ന വിഷയത്തിൽ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്തമണി, വുമൺ ഇൻ കോഫി എന്റര്‍പ്രണര്‍ഷിപ്പ്-ഡോ. എം സ്മിത, വുമന്‍ ഇന്‍ ഓര്‍ഗാനിക് കോഫി- കെ.എം ജോര്‍ജ്ജ്, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഓഫ് വയനാട് കോഫി-ജോണി പാറ്റാനി എന്നിവരും ക്ലാസുകളെടുത്തു. ഉച്ചക്ക് ശേഷം നടന്ന പൊതുസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബി .നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ മികച്ച വനിത എക്സ്പോർട്ടർ ശാന്തി പാലക്കല്‍, മികച്ച ചെറുകിട സംരംഭക രമാവതി, 2017-ലെ ഫൈൻ കപ് അവാർഡ് നേടിയ ജ്വാലിനി നേമചന്ദ്രന്‍ , ഏറ്റവും മികച്ച വനിതാ സംരംഭക ഡോ: സ്മിത എന്നിവരെ ആദരിച്ചു. ഡോ. കറുത്തമണി, നബാർഡ് വയനാട് ഡി.ജി.എം . ജിഷ വടുക്കുംപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
Share your comments