<
  1. News

ഇന്ന് ലോക വയോജന ദിനം: നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച കൈകളെ ചേർത്തുപിടിക്കാം

ആർക്കുതന്നെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കാത്ത ഒരു അവസ്ഥയാണ് വാർദ്ധക്യം. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം.

Meera Sandeep
International Day of Older Persons 2021
International Day of Older Persons 2021

ആർക്കുതന്നെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കാത്ത ഒരു അവസ്ഥയാണ് വാർദ്ധക്യം.  ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. 

അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച, ഇന്ന് വാർധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം.

പ്രായമായവരെ ഉപയോഗ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥ വരെ നിലവിലുണ്ട്. വൃദ്ധ സദനങ്ങളിലോ സമാന സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല. ഈ വയോജന ദിനത്തിൽ ഓരോരുത്തരുടെയും മനസ്സിൽ പുതിയൊരു വയോജന ദിനം രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.              

എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കാൻ 1990 ഡിസംബർ 14നാണ് ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്. 1991 ഒക്ടോബർ ഒന്നിന് ആദ്യ വയോജന ദിനം ആച്ചരിച്ചുകൊണ്ട് ഈ തീരുമാനം നടപ്പാക്കി. WHO യുടെ കണക്കുകൾ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും എന്നാണ്. അതുകൊണ്ട് തന്നെ വയോജന സംരക്ഷണത്തിനായി പുതിയ പദ്ധതികൾ രൂപപ്പെടെണ്ടതുണ്ട്.

കേരളത്തിൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ 621 വൃദ്ധ സദനങ്ങൾ ഉണ്ട് എന്നാണ് കണക്ക്. കൂടുതലും സംഘടനകൾ ആരംഭിച്ചതും എന്നാൽ സർക്കാർ സഹായം ലഭിക്കുന്നതുമായ വൃദ്ധ സദനങ്ങൾ ആണ്. സ്വകാര്യ വ്യക്തികൾ ആരംഭിക്കുന്ന കണക്കിൽ ഉൾപ്പെടാത്തത് വേറെയുമുണ്ട്. വയോജനങ്ങ ളോടുള്ള സമൂഹത്തിൻറെ മനോഭാവത്തിൽ സംഭവിച്ച വലിയ മാറ്റമാണ് പലപ്പോഴും കച്ചവട താല്പര്യത്തോടെ വൃദ്ധ സദനങ്ങൾ ഉയർന്നു വരാനുണ്ടായ സാഹചര്യം. ഇത്തരം ഇടങ്ങളിൽ വയോജനങ്ങൾക്ക് എത്രത്തോളം ശ്രദ്ധയും പരിചരണവും ലഭിക്കുന്നു എന്ന കാര്യവും പഠന വിധേയമാക്കേണ്ടതാണ്.

വയോജന സംരക്ഷണത്തിൽ മികച്ച പരിശീലനം നേടിയവർ വേണം ഇവിടങ്ങളിൽ മുതിർന്ന ആളുകളെ പരിചരിക്കാൻ. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും വൃദ്ധ സദനങ്ങളിൽ തന്നെ അത്യാവശ്യ ചികിത്സ ലഭിക്കുന്നതുമായ മികച്ച സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

നമുക്ക് മുൻപേ നടന്നവരാണ്. കുടുംബത്തിനും സമൂഹത്തിനും താങ്ങാവാൻ അവരുടെ യവ്വനം സമർപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങൾക്ക് അർഹമായ പരിഗണന നൽകേണ്ടതിന്റെ ആവശ്യകത പുതു തലമുറ അറിഞ്ഞിരിക്കണം. പലപ്പോഴും പുതു തലമുറയുടെ വിദ്യാഭ്യാസം, സംസ്കാരം എന്നിവയിൽ മൂല്യം നഷ്ടമാകുന്ന അവസ്ഥയുണ്ട്. വലിയ തോതിൽ വയോജന സൗഹൃദമായിരുന്നു മുൻപെങ്കിൽ, നിലവിൽ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്‌. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ വയോജനങ്ങളെ ബഹുമാനത്തോടെ കാണാൻ കഴിയുന്ന തരത്തിലേയ്ക്ക് കുട്ടികളെ മാറ്റിയെടുക്കാൻ സാധിക്കണം.

വയോജനങ്ങൾ ഭാരമല്ല, പകരം അവർ എന്നും വഴികാട്ടികളായിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ സംരക്ഷണ കാര്യത്തിൽ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നന്മയുള്ള പല കാര്യങ്ങൾക്കും ഒരുമിച്ച് നിൽക്കുന്ന നല്ല ശീലമുള്ളതാണ് നമ്മുടെ സമൂഹം. ഈ നന്മ നമ്മുടെ വയോജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.

English Summary: International Day of Older Persons 2021: Significance of the day

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds