ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ ഫർണിച്ചർ മേള സെപ്റ്റംബർ 24 മുതൽ 26 വരെ കോയമ്പത്തൂരിലെ കൊഡീസ്സിയ കോംപ്ലക്സിൽ നടക്കും. ദക്ഷിണേന്ത്യൻ ഫർണിച്ചർ വ്യവസായത്തിന് പ്രചാരവും പ്രിയവും ഏറുന്ന ഇക്കാലത്ത് ഈ മേഖലയിലെ ബ്രാൻഡുകൾക്കും ഉപഭോക്താക്കൾക്കും മികച്ച അവസമൊരുക്കുന്നതാകും മേള. ദേശീയ, രാജ്യാന്തര തലത്തിലെ ഫർണിച്ചർ ഡിസൈനുകൾ, ട്രെൻഡുകൾ എന്നിവ അറിയാനുള്ള അവസരം കൂടിയാണ് മേളയുടെ നാലാം പതിപ്പ്.
വിതരണക്കാരുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ ബി സിനസ് കണ്ടെത്താനും ഫർണിച്ചർ വ്യാപാരികൾക്ക് അവസരമൊരുങ്ങും.
650 ൽ പരം സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. പതിനായിരത്തിലേറെ സന്ദർശക രെയും പ്രതീക്ഷിക്കുന്നു. നാൽപ്പതോളം പുതിയ ഫർണിച്ചർ ഉത്പന്നങ്ങളുടെ ലോഞ്ചും ഇവിടെ നടക്കും
ആർക്കൊക്കെ പങ്കെടുക്കാം
ഫർണിച്ചർ കിച്ചൻ കാബിനറ്റുകളുടെയും മറ്റ് തടി ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കൾ, ഫർണിച്ചർ കയറ്റുമതി, ഇറക്കുമതി വ്യവസായികൾ, തടി വ്യാപാരികൾ, ഹാർഡ് വെയറിന്റെ നിർമ്മാതാക്കൾ അല്ലെങ്കിൽ വിതരണക്കാർ, ഹാർഡ്‌വെയർ , ഫിറ്റിംഗുകൾ, ടൂളുകൾ & ആക്സസറികൾ എന്നിവയുടെ നിർമ്മാതാക്കൾ അല്ലെങ്കിൽ വിതരണക്കാർ, പ്ലൈവുഡ്, വെനീറുകൾ, മരം അടി സ്ഥാനമാക്കിയുള്ള പാനലുകൾ എന്നിവയുടെ നിർമ്മാതാക്കൾ അല്ലെങ്കിൽ വിതരണക്കാർ, മരപ്പണി മെഷിനറി നിർമ്മാതാക്കളും ഡീലർമാരും, ഫർണിച്ചർ നിർമാണത്തിനാവശ്യമായ പശകൾ, രാസവസ്തുക്കൾ, വുഡ് കോട്ടിംഗുകൾ എന്നിവയുടെ നിർമ്മാതാക്കൾ അല്ലെങ്കിൽ വിതരണക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് പങ്കെടുക്കാം.
മേള നൽകുന്ന നേട്ടം
മികച്ച ബിസിനസ് അവസരങ്ങളും ബാൻഡ് എക്സ്പോഷറും ലഭിക്കാൻ മേള സഹായിക്കും. ബിസിനസ് ബന്ധം ശക്തിപ്പെടുത്താനും ഉപഭോക്താക്കളെ ആകർഷിക്കാനും ഏറ്റവും പുതിയ ട്രെൻഡുകളെ കുറിച്ച് മനസ്സിലാക്കാനും ഈ മേഖലയിലെ സാധ്യതകൾ അറിയാനും ഡാറ്റ ബേസ് വികസിപ്പിക്കുന്നതിനും മേള സഹായകരമാകും.
ഇന്ത്യയിലെ പ്രശസ്തമായതും, വളർന്നു വരുന്നതുമായ നിരവധി ഫർണിച്ചർ ബ്രാൻഡുകളാണ് ഇത്തവണ പ്രദർശനത്തിന്റെ ഭാഗമാകുന്നത്. ഫോൺ: 7356773333, 7356443333. വെബ് www.hiff.in
Share your comments