ചക്ക കേരളത്തിന്റെഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ശേഷം ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചു. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം, ദേശീയ അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ഗോത്രസംഗമം, ചക്ക സംസ്‌കരണത്തില്‍ വനിതകള്‍ക്കായുള്ള സൗജന്യ പരിശീലനം, മാജിക്കിലൂടെയുള്ള ബോധവല്‍ക്കരണം, ചക്ക വരവ്, ചക്ക സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവയാണ് 15 വരെ നടക്കുന്ന ചക്ക മഹോത്സവത്തിലുള്ളത്. കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ,ശാസ്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ചക്ക വരവോടെ പരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കേരള സര്‍വകലാശാലയുടെയും ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ചക്ക മഹോത്സവം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയത്തില്‍ ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ചര്‍ച്ച നടത്തി. മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. നിരവധി ചക്ക ഉല്‍പന്നങ്ങളും ഉല്‍പാദകരുമാണ് ഇവിടെ എത്തിയത്. ചക്ക കൊണ്ടുള്ള വിഭവ മത്സരങ്ങളും ചക്കയുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രദര്‍ശനവും നടത്തി. സ്ത്രീകള്‍ക്കു മാത്രമായി മൂല്യവര്‍ദ്ധിത ഉല്‍പന്ന പരിശീലന ക്ലാസും സംഘടിപ്പിച്ചു.
ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ടി.എല്‍.സാബു ചക്ക മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചക്കയുടെ ഉല്‍പാദനവും ഉപഭോഗവും വര്‍ദ്ധിച്ചതായി മുഖ്യ പ്രഭാഷണം നടത്തിയ കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ: ജിജു പി. അലക്‌സ് പറഞ്ഞു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ: ഇന്ദിരാദേവി, അമ്പലവയല്‍ ആര്‍.എ ആര്‍.എസ്. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, വി.എഫ്.പി.സി.കെ. സി.ഇ.ഒ. ഷാജി ജോണ്‍, ദേശീയ ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധി ശങ്കര്‍ ഡാന്‍ഡിന്‍, ചെറുവയല്‍ രാമന്‍, വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Share your comments