അന്താരാഷ്ട്ര ജൈവ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആരംഭിക്കുന്നതിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയും ജര്‍മ്മനിയിലെ കാസല്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണ കരാറില്‍ ഒപ്പിട്ടു. മൂന്നു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള പോസ്റ്റുഗ്രാജ്വേറ്റ് ഡിപ്ലോമാതല ഓര്‍ഗാനിക് ഫാമിംഗ് ആന്റ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആണ് തുടക്കത്തില്‍ ആരംഭിക്കുക. ഇരു സര്‍വ്വകലാശാലകളുമായി സംയുക്ത ഗവേഷണ സംരംഭങ്ങള്‍, അക്കാദമിക് സെമിനാറുകള്‍, അദ്ധ്യാപക - വിദ്യാര്‍ത്ഥി വിനിമയം, അദ്ധ്യാപക പരിശീലനം, പൊതു ആശയ വിനിമയ പരിപാടികള്‍ തുടങ്ങിയവ നടപ്പാക്കാന്‍ ധാരണാപത്രത്തിലൂടെ വിഭാവനം ചെയ്യുന്നു.
യൂറോപ്പ്, മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍, അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഇപ്പോള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന അന്തര്‍വൈജ്ഞാനിക പഠനശാഖയാണ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍. വിദേശരാജ്യങ്ങളില്‍ ജൈവോല്പന്നങ്ങള്‍ക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബ്ബന്ധമായ സാഹചര്യത്തില്‍ ഇത്തരം കോഴ്‌സുകള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജര്‍മ്മന്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ. ആഞ്ജലിക പ്ലോഗര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ജര്‍മ്മനിയിലെ ഇക്കോലാന്‍ഡ് തലവന്‍ റുഡോള്‍ഫ് എച്ച്. ബുളര്‍, പ്രൊഫ. എ.പി. തോമസ്, ലാകോണ്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ ലിമിറ്റഡ് തലവന്‍ ബോബി അബ്രാഹം, ജൈവം കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായ അബ്രാഹം പി. മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Photo - അന്താരാഷ്ട്ര ജൈവ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആരംഭിക്കുന്നതിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയും ജര്‍മ്മനിയിലെ കസേല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. ആഞ്ജലിക പ്ലോഗറും ധാരണാപത്രം കൈമാറുന്നു.
CN Remya Chittettu Kottayam, #KrishiJagran
അന്താരാഷ്ട്ര ജൈവ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍
അന്താരാഷ്ട്ര ജൈവ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആരംഭിക്കുന്നതിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയും ജര്‍മ്മനിയിലെ കാസല്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണ കരാറില്‍ ഒപ്പിട്ടു. മൂന്നു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള പോസ്റ്റുഗ്രാജ്വേറ്റ് ഡിപ്ലോമാതല ഓര്‍ഗാനിക് ഫാമിംഗ് ആന്റ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആണ് തുടക്കത്തില്‍ ആരംഭിക്കുക. ഇരു സര്‍വ്വകലാശാലകളുമായി സംയുക്ത ഗവേഷണ സംരംഭങ്ങള്‍, അക്കാദമിക് സെമിനാറുകള്‍, അദ്ധ്യാപക - വിദ്യാര്‍ത്ഥി വിനിമയം, അദ്ധ്യാപക പരിശീലനം, പൊതു ആശയ വിനിമയ പരിപാടികള്‍ തുടങ്ങിയവ നടപ്പാക്കാന്‍ ധാരണാപത്രത്തിലൂടെ വിഭാവനം ചെയ്യുന്നു.
Share your comments