<
  1. News

International Yoga Day: അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്‌ഡൗണിനു തുടക്കമായി. മൂന്ന് ദിവസത്തെ യോഗ മഹോത്സവം ആവേശത്തോടെ ആഘോഷിക്കാനും യോഗ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, ഇനി മുതൽ യോഗ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു.

Raveena M Prakash
International Yoga Day: PM Modi asked to participate in Yoga Day celebration
International Yoga Day: PM Modi asked to participate in Yoga Day celebration

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്‌ഡൗണിനു തുടക്കമായി. മൂന്ന് ദിവസത്തെ യോഗ മഹോത്സവം ആവേശത്തോടെ ആഘോഷിക്കാനും യോഗ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, ഇനി മുതൽ യോഗ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു. മൂന്ന് ദിവസത്തെ യോഗ മഹോത്സവ്, 2023 മാർച്ച് 13-14 തീയതികളിൽ തൽക്കത്തോറ സ്റ്റേഡിയത്തിലും, മാർച്ച് 15 ന് ന്യൂഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലും നടക്കും.

'യോഗ ദിനത്തിന് നൂറ് ദിവസം ബാക്കിനിൽക്കെ, അത് ആവേശത്തോടെ ആഘോഷിക്കാൻ, ഞാൻ നിങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, നിങ്ങൾ യോഗയുടെ ഭാഗമാക്കിയിട്ടില്ലെങ്കിൽ. നിങ്ങളുടെ ജീവിതത്തിൽ, എത്രയും വേഗം അത് ചെയ്യുക.' യോഗ മഹോത്സവത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2014ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ആരംഭിച്ചതിന് ശേഷം 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പശുവിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപം: മെയ് 24 മുതൽ ഗുജറാത്തിലെ രാജ്‌കോട്ടിൽ നടക്കും

English Summary: International Yoga Day: PM Modi asked to participate in Yoga Day celebration

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds