<
  1. News

കൃഷിവകുപ്പിൽ യുവാക്കൾക്ക് പരിശീലനം #krishijagran #agriculture #farming #farmer six-month internship program for educated youth and students

കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ സുഭിക്ഷ ഷകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ആയി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ - പരിശീലന പരിപാടിക്കായി ( ഇന്റെണ്ഷിപ്പ് പ്രോഗ്രാം) അപേക്ഷിക്കാവുന്നതാണ്. കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമകാർ, വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ്ഡിപ്ലോമ കാർ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ പരിപാടിയിൽ ചേരാം. കാർഷികരംഗത്തെ വിവരശേഖരണം, കർഷകരോട് നേരിട്ടിടപെട്ട് അനുഭവജ്ഞാനം നേടൽ, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എൻട്രി എന്നീ മേഖലകളിൽ പരിചയം ആർജ്ജിക്കുവാൻ ഈ പരിപാടി സഹായകരമാകും.

Arun T

കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ആയി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ - പരിശീലന പരിപാടിക്കായി ( ഇന്റെണ്ഷിപ്പ് പ്രോഗ്രാം) അപേക്ഷിക്കാവുന്നതാണ്. 

As part of the Subhiksha Kerala - Integrated Food Security Scheme of the State Government, the Department of Agriculture is offering a six-month internship program for educated youth and students.

കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമകാർ, വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ്ഡിപ്ലോമ കാർ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ പരിപാടിയിൽ ചേരാം. കാർഷികരംഗത്തെ വിവരശേഖരണം, കർഷകരോട് നേരിട്ടിടപെട്ട് അനുഭവജ്ഞാനം നേടൽ, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എൻട്രി എന്നീ മേഖലകളിൽ പരിചയം ആർജ്ജിക്കുവാൻ ഈ പരിപാടി സഹായകരമാകും.

The government has decided to bring in as many youth and students as possible to know the agricultural culture and the potential of the agro-industrial sector. Agriculture graduates, VHSE certificate holders, Management graduates, Social Work graduates, other graduates, Social Welfare Diploma holders and Diploma holders in Management in Business Administration can all participate in this training program.

ജില്ലാ കൃഷി ഓഫീസ്( പത്തുപേർ), കൃഷി അസിസ്റ്റന്റ് ഡയറക്ടർ( രണ്ടു പേർ) കൃഷി ഭവൻ (അഞ്ചുപേർ), കൃഷി ഡയറക്ടറേറ്റ്( പത്തുപേർ) എന്നീ ക്രമത്തിലാണ് ഇന്റെണ്കൾക്ക് അവസരമുള്ളത്.

During this training period, there will be an opportunity to understand the activities and services of Krishi Bhavan, Office of the Assistant Director of Agriculture at the block level, District Agriculture Office and Department of Agriculture farms. Those who complete the training will be given a special certificate.

ആറുമാസത്തെ പരിശീലനകാലം പൂർത്തിയാക്കുമ്പോൾ അവർക്ക് കൃഷി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. താല്പര്യമുള്ളവർ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നേരിട്ടോ, internshipdirectorate@gmail. com എന്ന ഈ മെയിൽ വിലാസത്തിലോ സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകളും, തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും സഹിതം അപേക്ഷിക്കേണ്ടതാണ്.

അപേക്ഷകൾ 31. 7. 2020 വരെ സ്വീകരിക്കുന്നതാണ് എന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

അനുബന്ധ വാർത്തകൾ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജിൻറെ ഓൺലൈൻ പരിശീലന പരിപാടി

 

English Summary: Internship Program by the Agriculture Department

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds