കൃഷി ജാഗ്രൻറെ ഫേസ്ബുക് പേജിൽ പ്രചരിപ്പിച്ചിരുന്ന "ഇന്ത്യയിലെ സൗരാഷ്ട്ര മേഖലയിൽ ബിടി കോട്ടൻറെ വിളവും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിൽ മാനേജ്മെൻറ് ഓഫ് പൊട്ടാസ്യത്തിൻറെ പങ്ക്" എന്നതിനെക്കുറിച്ച് ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ട് (IPI), ഒരു ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു.
ഈ തത്സമയ ചർച്ചയിൽ രണ്ട് വിശിഷ്ട പ്രഭാഷകർ പങ്കെടുത്തിരുന്നു. ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ആദി പരേൽമാൻ ആണ് അതിലൊരാൾ. ഇവർ ഐപിഐയിലെ ഇന്ത്യയിലെ കോർഡിനേറ്റർ കൂടിയാണ്. ഇന്ത്യയിലെ ഐപിഐയുടെ വിവിധ സംരംഭങ്ങളെക്കുറിച്ച് ഡോ. ആദി പരേൽമാൻ വിശദീകരിച്ചു.
അഗ്രികൾച്ചറൽ കെമിസ്ട്രി ആൻഡ് സോയിൽ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എച്ച്.എൽ. സകർവാഡിയയും സൗരാഷ്ട്ര മേഖലയിലെ പൊട്ടാസ്യം മാനേജ്മെന്റിനെ കുറിച്ച് മനസ്സിലാക്കാൻ ഞങ്ങളെ ഏറെ സഹായിച്ചു.
ഇന്ത്യയിലുടനീളമുള്ള ആളുകൾ പങ്കെടുത്ത വളരെ സംവേദനാത്മകവും രസകരവുമായ ചർച്ചയായിരുന്നു അത്. കൃഷി ജാഗ്രൻറെ ഫേസ്ബുക്ക് പേജിൽ നിങ്ങൾക്കും ഈ ചർച്ച ആസ്വദിക്കാവുന്നതാണ്.
പരുത്തിയെക്കുറിച്ച്:
10.85 ദശലക്ഷം ഹെക്ടർ വിസ്തൃതിയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫൈബർ വിളകളിലൊന്നാണ് പരുത്തി എന്നതിൽ സംശയമില്ല. ലോകത്ത് പരുത്തി ഉൽപാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 86.16 ലക്ഷം ടൺ ഉൽപാദനമുള്ള ഗുജറാത്തിൽ 2.65 ദശലക്ഷം ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്.
എന്നിരുന്നാലും, ഏകകൃഷി രീതി, മണ്ണിന്റെ ഫലഭൂയിഷ്ഠതയിലെ കുറവ്, വിതയ്ക്കൽ വൈകുന്നത്, അസന്തുലിതമായ പോഷകാഹാരം തുടങ്ങിയ വിവിധ കാരണങ്ങളാൽ പരുത്തിയുടെ പരമാവധി വിളവ് സാധ്യത കുറവാണ്.
വിളവ് വർദ്ധിപ്പിക്കുന്നതിന് പൊട്ടാസ്യം പ്രധാനമാണ്
ഇത് വേരിൻറെ വളർച്ച വർദ്ധിപ്പിക്കുകയും വരൾച്ച നേരിടാനുള്ള സഹനശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സെല്ലുലോസ് നിർമ്മാണത്തിന് സഹായിക്കുന്നു.
ചെടിയുടെ വളർച്ചയെ സഹായിക്കുന്ന കുറഞ്ഞത് 60 എൻസൈമുകളെ സജീവമാക്കുന്നു.
പ്രകാശസംശ്ലേഷണം ശരിയായി നടക്കുന്നതിനാവശ്യമായ വെള്ളവും പോഷകാഹാരങ്ങളും എത്തിക്കുന്നതിനായി സ്റ്റോമാറ്റ തുറക്കുന്നതും അടയ്ക്കുന്നതും ഇത് നിയന്ത്രിക്കുന്നു.
പരുത്തിയിൽ പൊട്ടാസ്യത്തിന്റെ കുറവ് കൊണ്ടുണ്ടാകുന്ന അവസ്ഥ :
മറ്റ് കാർഷിക വിളകളെ അപേക്ഷിച്ച് പരുത്തിവിളയിലാണ് പൊട്ടാസ്യത്തിന്റെ കുറവ് കൂടുതലായി കാണപ്പെടുന്നത്. സീസണിന്റെ തുടക്കത്തിൽ ഇത് ആദ്യം ബാധിക്കുന്നത് പഴയ ഇലകളെയാണ്.
ഇലകളുടെ അഗ്രങ്ങളിലും അരികുകളിലും സിരകൾക്കിടയിലും കാണുന്ന മഞ്ഞ കലർന്ന വെളുത്തതും പുള്ളികളും പിന്നീട് അത് തവിട്ട് പാടുകളായി മാറുന്ന അവസ്ഥയാണ് പരുത്തിയിലെ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന പൊട്ടാസ്യം കുറവിന്റെ ലക്ഷണം.
ഇലയുടെ അഗ്രങ്ങളിലും അരികുകളിലും കാണുന്ന ചുരുളുകൾ, ഇലകൾ തുരുമ്പിൻറെ നിറമായി മാറുകയും ദുർബലമാകുകയും അകാലത്തിൽ തന്നെ വീണുപോകുകയും ചെയ്യുന്നു.
ഉപസംഹാരം
സസ്യങ്ങളിലെ ഓസ്മോ-നിയന്ത്രണ പ്രക്രിയയിൽ പൊട്ടാസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ബയോട്ടിക്, അബയോട്ടിക് സമ്മർദ്ദങ്ങൾക്കെതിരായ വിളകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. വിളവും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നു.
ഹെക്ടറിന് 150 കിലോഗ്രാം പൊട്ടാസ്യം 2 തുല്യ സ്പ്ലിറ്റിൽ ബേസലും 30 DAS + 2% (ലിറ്ററിന് 20 ഗ്രാം) പ്രയോഗിക്കുന്നത് പരുത്തിയുടെ വിളവും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.
Share your comments