1. News

കാർഷിക സംരംഭകത്വം വികസന പ്രോഗ്രാമുകളിലേക്ക് ആയി അപേക്ഷ ക്ഷണിക്കുന്നു

കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ നടത്തുന്ന അഗ്രിപ്രണർഷിപ്പ് ഓറിയെന്റേഷൻ പ്രോഗ്രാം സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാം എന്നിവയിലേക്ക് ആയി നൂതന ആശയങ്ങൾ ഉള്ള കാർഷികമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വരെയും നവ സംരംഭകരുടെയും അപേക്ഷ ക്ഷണിക്കുന്നു കേന്ദ്ര സർക്കാരിൻറെ കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആർ കെ വൈ റാഫ്ത്താർ പദ്ധതിയുടെ പിന്തുണയോടെയാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്

Arun T

കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ നടത്തുന്ന അഗ്രിപ്രണർഷിപ്പ്  ഓറിയെന്റേഷൻ  പ്രോഗ്രാം സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാം എന്നിവയിലേക്ക് ആയി നൂതന ആശയങ്ങൾ ഉള്ള കാർഷികമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വരെയും നവ സംരംഭകരുടെയും അപേക്ഷ ക്ഷണിക്കുന്നു കേന്ദ്ര സർക്കാരിൻറെ കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആർ കെ വൈ റാഫ്ത്താർ   പദ്ധതിയുടെ പിന്തുണയോടെയാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.

അഗ്രിപ്രണർഷിപ്പ് ഓറിയെന്റേഷൻ പ്രോഗ്രാമിലേക്ക് ആയി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ വേറിട്ട ആശയങ്ങൾ പ്രോട്ടോടൈപ്പ്കളായി വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ധ സഹായം ലഭ്യമാക്കും. കൂടാതെ രണ്ട് മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയും പരിശീലന കാലയളവിൽ 10000 രൂപ സ്റ്റൈപ്പൻഡ് നൽകും.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ  ഇന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ലക്ഷം രൂപ വരെ ഗ്രാൻഡ് ലഭ്യമാകുന്നതാണ്. സ്റ്റാർട്ടപ്പ് ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിലവിലുള്ള പ്രോട്ടോടൈപ്പ്കളുടെ വാണിജ്യവൽക്കരണം അതിനായുള്ള വിദഗ്ധ മാർഗ്ഗനിർദ്ദേശങ്ങളും സാങ്കേതിക സാമ്പത്തിക സഹായവും ബിസിനസ് ഇൻക്യുബേഷൻ സൗകര്യം ഉപയോഗപ്പെടുത്തുവാൻ ഉള്ള അവസരം ലഭ്യമാക്കുന്നു.

വിവിധ ഘട്ടങ്ങളിലുള്ള   സ്ക്രീനിംഗ് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ ഗ്രാൻഡ് ലഭ്യമാക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ rabi@kau.in .എന്ന ഈമെയിൽ വിലാസത്തിൽ  അഗ്രി ബിസിനസ് ഇൻക്യുബേറ്റർലേക്കോ പോസ്റ്റ് വഴിയോ അയക്കാവുന്നതാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15 5 2020 വൈകുന്നേരം അഞ്ചുമണി

Online Application link for KAU RAISE 2020- https://forms.gle/u2VgZFigecAEG1Pq8(link is external)

Online Application link for KAU PACE 2020: https://forms.gle/jJgHA1wMUZFzhz2B9

English Summary: Invitation for training in startup

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds