മാലിന്യ നിർമാർജനത്തിനു പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം തയാറാക്കിയ കമ്പോസ്റ്റിംഗ് ഇനോക്കുലം വിതരണത്തിനു തയാറായിരിക്കുന്നു. ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കി മാറ്റാൻ ഇനോകുലത്തിനു കഴിയും.
വീടുകളിലെയും കൃഷി സ്ഥലത്തെയും മാലിന്യങ്ങൾ 30- 40 ദിവസം കൊണ്ട് ജൈവവളമാക്കി മാറ്റാൻ സാധിക്കും. നാടൻ പശുവിന്റെ ചാണകത്തിൽ നിന്നു വേർതിരിച്ചെടുത്ത സൂഷ്മാണു കൂട്ടായ്മയാണ് കമ്പോസ്റ്റിംഗ് ഇനോക്കുലം.
ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിംഗ് ഇനോക്കുലം ഉപയോഗിച്ച് സംസ്കരിക്കുന്ന
പ്രക്രിയ ചുവടെ:-
1. ഒരു ടൺ മാലിന്യം പല അടുക്കുകളായി ഏകദേശം 100 കിലോ ഒരു പ്ലാസ്റ്റിക്
ഷീറ്റിൽ നിരത്തുക.
2. ഇതിലേക്കു രണ്ടു ലിറ്റർ കമ്പോസ്റ്റിംഗ് ഇനോക്കുലം തളിച്ചുകൊടുക്കുക.
3. ഇതുപോലെ 10 നിരയ്ക്കും രണ്ടു ലിറ്റർ വീതം ഇനോക്കു ലം തളിക്കണം.
4, 60 ശതമാനം ഈർപ്പം നിലനിർത്തുക.
5, നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതെയും മഴനനയാ തെയും മുകൾഭാഗം
ഷീറ്റുകൊണ്ടു മൂടുക.
5. ഏഴു ദിവസം ഇടവിട്ട് മുഴുവനായി ഇളക്കി കൊടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക Ph: 0469-2662094 / 2661821
Share your comments