ഇരവീശ്വരം പാടത്ത് വിളവെടുത്തത് നൂറ് മേനി. വിളവെടുപ്പ് മഹോത്സവമാക്കി അയ്മനം ഗ്രാമം. വെള്ളമില്ലാത്തതിനാൽ വർഷങ്ങളായി കൃഷിയിറക്കാൻ കഴിയാതെ കിടന്ന പാടത്താണ് പഞ്ചായത്ത്, കുടുംബശ്രീയുടെയും പാടശേഖരസമിതിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കൃഷിയിറക്കിയത്. ഇതിൽ ഒന്നരയേക്കറിൽ ജെെവ കൃഷിയും ചെയ്തു. വിളവ് നന്നായതോടെ അടുത്ത വർഷം പൂർണ്ണമായും ജൈവ കൃഷിയിറക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
മൊത്തം 110 ഏക്കർ പാടമാണ് ഉള്ളത്. കുറച്ച് സ്ഥലത്ത് മുമ്പ് കൃഷിയിറക്കിയിരുന്നു. മുഴുവൻ പാടശേഖരത്തും കൃഷിയിറക്കണമെന്നറിയിച്ച് പഞ്ചായത്ത് മുഴുവൻ ഉടമകൾക്കും നോട്ടീസ് നൽകി. യോഗം വിളിച്ച് മാർഗനിർദ്ദേശങ്ങൾ നൽകി. പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളുടെ ആഴം കൂട്ടി. മോട്ടോർ പുരയിലേക്കായി മോട്ടോർ പഞ്ചായത്ത് നൽകി. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പാടം കൃഷിയോഗ്യമാക്കി. കൃഷി നശിക്കാതിരിക്കാൻ ബണ്ട് കെട്ടി. വിത്തും പഞ്ചായത്ത് നൽകി. അങ്ങനെ നാല് മാസം മുമ്പ് വിത്ത് വിതച്ചു. അവിടെയാണ് പൊന്ന് വിളഞ്ഞത്.
മുപ്പതിലേറെ വർഷങ്ങളായി തരിശായി കിടന്ന അയ്മനം പഞ്ചായത്തിലെ പാടശേഖരത്ത് വിരിപ്പു കൃഷിയാണ് ചെയ്തത്.ഞായറാഴ്ച ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മൈക്കിൾ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. അയ്മനം പഞ്ചായത്ത് പ്രസിഡൻറ് എ.കെ.ആലിച്ചൻ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, പാടശേഖര സമിതിയംഗങ്ങൾ, കുടുംബശീ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊയ്ത്തുത്സവം നടന്നത്.
CN Remya Chittettu, Kottayam, #KrishiJagran
ഇരവീശ്വരത്ത് നൂറുമേനി. വിളവെടുപ്പ് ഉത്സവമാക്കി നാട്
ഇരവീശ്വരം പാടത്ത് വിളവെടുത്തത് നൂറ് മേനി. വിളവെടുപ്പ് മഹോത്സവമാക്കി അയ്മനം ഗ്രാമം. വെള്ളമില്ലാത്തതിനാൽ വർഷങ്ങളായി കൃഷിയിറക്കാൻ കഴിയാതെ കിടന്ന പാടത്താണ് പഞ്ചായത്ത്, കുടുംബശ്രീയുടെയും പാടശേഖരസമിതിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കൃഷിയിറക്കിയത്. ഇതിൽ ഒന്നരയേക്കറിൽ ജെെവ കൃഷിയും ചെയ്തു. വിളവ് നന്നായതോടെ അടുത്ത വർഷം പൂർണ്ണമായും ജൈവ കൃഷിയിറക്കാനാണ്
Share your comments