പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എല്ലാം ഉയർന്ന ആദായവും പൂർണ സുരക്ഷിതത്വം നൽകുന്നതാണ്. അത്തരത്തിൽ പോസ്റ്റോഫീസ് പദ്ധതികളിൽ ഏറ്റവും കൂടുതൽ പേർ അംഗമായ നിക്ഷേപ പദ്ധതിയാണ് എം ഐ എസ്. ഈ പദ്ധതി പ്രകാരം നിക്ഷേപം ചെയ്യുന്ന വ്യക്തി ഒരു നിശ്ചിത തുക പോസ്റ്റ് ഓഫീസിൽ ഇട്ടാൽ ജീവിതാന്ത്യം വരെ നിക്ഷേപകന് സ്ഥിര പെൻഷൻ ലഭിക്കും. പെൻഷൻ ലഭിക്കുമെന്നു മാത്രമല്ല മെച്യൂരിറ്റി നേട്ടങ്ങളും ലഭ്യമാകും.
ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തുക ആയിരം രൂപയാണ്. പരമാവധി ഒരു വ്യക്തിക്ക് നിക്ഷേപ നടത്താവുന്ന തുക നാലര ലക്ഷം രൂപയാണ്. നൂറിന്റെയും ആയിരത്തിന്റെയും ഗുണിതങ്ങൾ ആയി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിൽ നിക്ഷേപം നടത്താം. നിലവിൽ എം ഐ എസ് പദ്ധതിപ്രകാരം പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് 6.6 ശതമാനമാണ്.
ഇത് സിമ്പിൾ പലിശനിരക്ക് ആണ്. വർഷത്തിൽ 1,00,000 രൂപ പദ്ധതിയിൽ നിക്ഷേപിച്ചാൽ വർഷം നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ 6,600 രൂപയാണ്. നാല് ലക്ഷം ഇടുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇയാൾക്ക് പ്രതിവർഷം ലഭിക്കുന്ന തുക 29,700 രൂപയാണ്. ഇതിൽ ആകെ ലഭിക്കുന്നത് 1,48,500 രൂപയും. നിങ്ങൾ ഇടുന്നത് 50,000 രൂപയാണെങ്കിൽ 3,300 രൂപ വരെ വാർഷിക പെൻഷനായി ലഭിക്കും.
മൂന്ന് നിക്ഷേപകർക്ക് ഒരുമിച്ചും ഈ പദ്ധതിയിൽ അംഗമാകാം. അങ്ങനെയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ പരിധി 9 ലക്ഷം രൂപയാണ്. ശരിയായ നിക്ഷേപങ്ങൾ നടത്തിയാൽ മാത്രമേ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനാകൂ.
Share your comments