
ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക്, ടെലികമ്യൂണിക്കേഷൻ) എന്നീ തസ്തികകളിലായി ആകെ 479 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.recruitment.itbpolice.nic.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/11/2022)
പ്രായപരിധി
ഉദ്യോഗാർത്ഥികൾ 18 നും 25 വയസ്സിനും നും ഇടയിലുള്ള പ്രായമുള്ളവരായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
ഒഴിവുകളുടെ വിശദവിവരങ്ങളും, യോഗ്യതകളും അയക്കേണ്ട അവസാന തിയ്യതികളും
ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക് – 186)
അവസാന തിയതി: ഈമാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം
യോഗ്യത– ഹെഡ് കോൺസ്റ്റബിൾ: 12–ാം ക്ലാസ്, മോട്ടർ മെക്കാനിക് സർട്ടിഫിക്കറ്റ്/ ഐടിഐ, 3 വർഷ പരിചയം അല്ലെങ്കിൽ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/11/2022)
കോൺസ്റ്റബിൾ
യോഗ്യത: പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ 3 വർഷ പരിചയം.
ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ– 293)
അവസാന തിയതി: 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 1422 ഓഫിസർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; ശമ്പളം 36,000-63,840 രൂപ വരെ
യോഗ്യത– ഹെഡ് കോൺസ്റ്റബിൾ: 12–ാം ക്ലാസ് ജയം (ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ പഠിച്ച്), അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും, അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമയും. ∙ കോൺസ്റ്റബിൾ: പത്താംക്ലാസ്
Share your comments