ഐടിബിപിയിലെ (Indian Tibetan Border Police) സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 18 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/08/2022)
അവസാന തീയതി
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
തസ്തിക - സബ് ഇൻസ്പെക്ടർ (എസ് ഐ - സ്റ്റാഫ് നഴ്സ്)
ഒഴിവുകളുടെ എണ്ണം -18
ശമ്പളം - 35400 - 112400 ലെവൽ 6
യുആർ - 11
എസ് സി - 1
എസ് ടി - 2
ഒബിസി -2
ഇ ഡബ്ലിയു എസ് - 2
ആകെ - 18
ബന്ധപ്പെട്ട വാർത്തകൾ: ഐബിപിസിൽ 6000ത്തിലധികം പ്രൊബേഷണറി ഓഫീസർന്മാരുടെ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകൻ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം. കൂടാതെ, സെൻട്രൽ / സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി പരീക്ഷ പാസായിരിക്കണം.
പ്രായപരിധി
21-30 വയസ്സാണ് പ്രായപരിധി.
ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സി വിവിധ ഒഴിവുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
ഓൺലൈനായിട്ടാണ് അപേക്ഷ ഫീസടക്കേണ്ടത്. ജനറൽ, ഒബിസി, ഇഡബ്ലിയു എസ് വിഭാഗത്തിന് 200 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വനിത ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഔദ്യോഗിക വെബ്സൈറ്റിലൂടെ - itbpolice.nic.in. - ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 17 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ശാരീരിക ക്ഷമതാ പരീക്ഷ, പിഇറ്റി, സ്കിൽടെസ്റ്റ്, മെഡിക്കൽ പരിശോധന എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
Share your comments