
ഇൻഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 458 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/07/2023)
ജനറല്‍ -195, എസ്.സി.-74, എസ്.ടി.-37, ഒ.ബി.സി.-110, ഇ.ഡബ്ല്യു.എസ്.-42 എന്നിങ്ങനെയാണ് ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നത്.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 26 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ എക്സാമിനർ ഓഫ് പേറ്റന്റ്സ് ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
പത്താംക്ലാസ് വിജയവും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും. കുറഞ്ഞത് 170 സെ.മീ. ഉയരം, 80 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), മികച്ച കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.
പ്രായപരിധി
2023 ജൂലായ് 26 ന് 21 നും 27 വയസ്സിനും ഇടയിലായിരിക്കണം. അപേക്ഷകര്‍ 1996 ജൂലായ് 27-നും 2002 ജൂലായ് 26-നും മധ്യേ ജനിച്ചവരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
Share your comments