<
  1. News

നാട്ടിൽ വിലയില്ലാത്ത ചക്ക നാടുകടന്നാൽ പൊന്നും വില

നമ്മുടെ നാട്ടിൽ ചക്ക ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് നശിച്ചു പോകുന്ന കാഴ്ചയാണെങ്കിൽ ഇവ നാടുകടന്നാൽ പൊന്നും വിലയാണ്.

Asha Sadasiv
jackfruit
നമ്മുടെ നാട്ടിൽ ചക്ക ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് നശിച്ചു പോകുന്ന കാഴ്ചയാണെങ്കിൽ ഇവ നാടുകടന്നാൽ പൊന്നും വിലയാണ്. പ്ലാവിലെ ചക്കകൾ മൊത്തമായികരാറുകാർക്കു തുച്ഛ വിലയ്ക്കു നൽകുകയാണു പലരും. വര്‍ഷങ്ങളായി ഗ്രാമ പ്രദേശങ്ങളില്‍ ചക്ക വാങ്ങാന്‍ തമിഴ് നാട്ടില്‍ നിന്നും വ്യാപാരികള്‍ എത്താറുണ്ട്. ഇവ  മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി തിരിച്ചിവിടെ  അമിത വിലയ്ക്ക് വിൽക്കുന്നു. സാധാരണമായി ലഭിക്കുന്ന ചക്ക ഉപ്പേരി പോലും ഏറിയ പങ്കും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. 320 മുതൽ 400 രൂപ വരെയാണ് വില.

കരാറുകാരൻ കണക്കാക്കുന്ന വിലയ്ക്കാണു കച്ചവടം നടത്തുന്നത് . മരം കയറാൻ ആളെ കിട്ടാത്തതിനാൽ പറഞ്ഞ  തുകയ്ക്ക് കരാറുറപ്പിക്കുകയാണ് ചെയ്യുന്നത്.അയൽ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ചക്കയ്ക്ക് നല്ല വില ലഭിക്കുന്നതിനാൽ സീസൺ തീരും മുമ്പു ചെറുകിട കച്ചവടക്കാർ മുഖേന പരമാവധി ചക്കകൾ കൊണ്ടുപോകാനാണു കച്ചവടക്കാരുടെ ശ്രമം.   

കേരളത്തിൻ്റെ  ഔദ്യോഗിക ഫലമെന്ന പദവിയൊന്നും ചക്കയുടെ അവസ്ഥ വലുതായി മെച്ചപ്പെട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്നു ചക്ക ശേഖരണത്തിനും സംസ്കരണത്തിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്നു പറഞ്ഞതല്ലാതെ ഇതുവരെയും നാപ്പാക്കിയിട്ടില്ല.കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ചക്ക സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം നാമമാത്രവുമാണ്. ചെറിയ തോതിൽ ചക്ക വരട്ടൽ മാത്രമാണിവിടെ തുടങ്ങിയിട്ടുള്ളത്.
English Summary: Jack fruit price higher outside Kerala

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds