<
  1. News

പരിസ്ഥിതി ദിനത്തില്‍ ഒരോ സ്‌കൂളിലും ഒരു പ്ലാവ്, പദ്ധതിക്ക്  തുടക്കം

പ്ലാവിൻ്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു സ്‌കൂളില്‍ ഒരു പ്ലാവ് തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ .

KJ Staff
പ്ലാവിൻ്റെ  പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു സ്‌കൂളില്‍ ഒരു പ്ലാവ് തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ. കാര്‍ബണ്‍ മലിനീകരണാഘാത തോത് കുറക്കാന്‍ മറ്റ് മരങ്ങളേക്കാള്‍ കൂടുതല്‍ പ്ലാവിന് കഴിയുമെന്ന ശാസ്ത്ര നിഗമനത്തിൻ്റെ   കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനം.എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്ലാവ് നട്ട് സംരംക്ഷിക്കുന്ന പദ്ധതി തുടങ്ങിയത്  നേരത്തെശ്രദ്ധ പിടിച്ച് പറ്റിയിരുന്നു

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സ്‌കൂളുകളില്‍ നടക്കുന്ന ഹരിതോത്സവം പദ്ധതിയിലാണ് പ്ലാവിനു മുഖ്യ പരിഗണന വരുന്നത്. .അന്തരാഷ്ട്ര പരിസ്ഥിതി ഉച്ചകോടിയില്‍ ലോക രാജ്യങ്ങള്‍ 33 ശതമാനം ഹരിതാവരണം ഒരുക്കണമെന്ന് ധാരണയുണ്ടായിരുന്നു. ഈ ഹരിതാ വരണ പദ്ധതിയിയുടെ കൂടി ഭാഗമായി കൂടിയാണ് പ്ലാവിന് മുഖ്യ പരിഗണന നല്‍കിയുള്ള ഹരിതോത്സവങ്ങള്‍ സംസ്ഥാനത്തെ സ്‌ളുകളില്‍ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ 14,000 ത്തോളം സ്‌ളുകളില്‍ അത്ര എണ്ണം പ്ലാവുകള്‍ നിര്‍ബന്ധമായും സംരംക്ഷിക്കപ്പെടും. പ്ലാവുകള്‍ക്കൊപ്പം, മാവ്, സപ്പോട്ട, പേര, ഞാവല്‍, ചാമ്പ, നെല്ലി എന്നീ ഫല വര്‍ഗ തൈകളും സ്ഥല ലഭ്യത അനുസരിച്ച് നടണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
English Summary: jack fruit sapling to be distributed on environment day

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds