<
  1. News

വീട്ടിൽ തന്നെ ഉണ്ടാക്കാം "ജീവാമൃതം" എന്ന കിടിലം വളം

മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ജീവാമൃതം. ജീവാമൃതം പ്രയോഗിക്കുന്ന വിളകളിൽ യാതൊരു കീടങ്ങളും രോഗങ്ങളും ഉണ്ടാവുകയില്ലെന്ന് മാത്രമല്ല നല്ല വിളവ് ലഭിക്കുകയും ചെയ്യുന്നു.

Priyanka Menon
ജീവാമൃതം
ജീവാമൃതം

മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ജീവാമൃതം. ജീവാമൃതം പ്രയോഗിക്കുന്ന വിളകളിൽ യാതൊരു കീടങ്ങളും രോഗങ്ങളും ഉണ്ടാവുകയില്ലെന്ന് മാത്രമല്ല നല്ല വിളവ് ലഭിക്കുകയും ചെയ്യുന്നു. ജീവാമൃതം മണ്ണിൽ ചേർക്കുന്നതിലൂടെ മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ ഘടകങ്ങളുടെ അളവ് വർദ്ധിക്കുകയും, ചെടികൾ തഴച്ചു വളരുകയും ചെയ്യുന്നു.

ഇതിന് പ്രധാനമായും വേണ്ടത് പച്ചച്ചാണകവും, പഴകിയ മൂത്രവും ആണ്. ഒരു ഗ്രാം ചാണകം എടുത്താൽ പോലും അതിൽ 300 കോടിയിലധികം സൂക്ഷ്മാണുക്കൾ ഉണ്ട്.

Jeevamritham is a storehouse of microorganisms that increase soil fertility. Biodegradable crops are free from pests and diseases and give good yields.

ആവശ്യമായ ചേരുവകൾ

നാടൻ പശുവിന്റെ ചാണകം-1കിലോ ഗ്രാം ചാണകം
അര ലിറ്റർ ഗോമൂത്രം
100 ഗ്രാം ശർക്കര
100 ഗ്രാം ചെറുപയർ അരച്ചതോ, മുതിര യോ
ശുദ്ധജലം 20 ലിറ്റർ
വളം ചേർക്കാത്ത മണ്ണ് 100 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യമായി 20 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. അതിൽ പകുതിയിലധികം ശുദ്ധജലം എടുത്തതിനുശേഷം അതിലേക്ക് ചാണകം, ഗോമൂത്രം, ശർക്കര, ചെറുപയറോ, മുതിരയോ, കൃഷിയിടത്തിലെ മണ്ണ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തണലിൽ വെച്ച് വേണം മിശ്രിതം തയ്യാറാക്കുവാൻ. ഈ മിശ്രിതം നന്നായി ഇളക്കി ഇതിൻറെ മൂടി നനഞ്ഞ ചാക്ക് കൊണ്ട് കെട്ടി തണലിൽ വയ്ക്കണം.

രാവിലെയും വൈകുന്നേരവും ഇത് നന്നായി ഇളക്കി കൊടുക്കണം. മൂന്നാം ദിവസം ജീവാമൃതം ഉപയോഗിക്കാൻ പാകമാവും. അധിക ദിവസം വച്ച് ഉപയോഗിക്കാൻ സാധിക്കില്ല. പരമാവധി അഞ്ച് ദിവസമാണ് കണക്ക്. രണ്ടുദിവസത്തെ പുളിപ്പിക്കൽ പ്രക്രിയ കഴിയുമ്പോഴേക്കും അനന്തമായ സൂക്ഷ്മാണുക്കൾ ഇതിൽ ഉടലെടുക്കുന്നു. ഇത് മണ്ണിലേക്ക് ഒഴിക്കുന്നതിലൂടെ സൂക്ഷ്മജീവികളുടെ ഒരു ചെറു ലോകം നമ്മുടെ മണ്ണിൽ ഉണ്ടാവുന്നു.

ഇവ മണ്ണിൻറെ ഫലഭൂയിഷ്ഠത കൂട്ടുകയും വിളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീവാമൃതം ഒഴിക്കുമ്പോൾ മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ഉച്ചസമയത്ത് ചെടികൾക്ക് താഴെ ജീവാമൃതം ഒഴിച്ച് കൊടുക്കരുത്. ഒരു ലിറ്റർ ജീവാമൃതം 10 ലിറ്റർ ജലസേചനത്തിനുള്ള വെള്ളത്തോടൊപ്പം ചേർത്ത് ഉപയോഗിക്കണം. 

ജീവാമൃതം പ്രയോഗിക്കുന്ന ഭാഗങ്ങളിൽ പുതയിടൽ നിർബന്ധം. രണ്ടാഴ്ചയിലൊരിക്കൽ എന്ന കണക്കിൽ ജീവാമൃതം തളിച്ചു കൊടുക്കാം.

English Summary: jeevamritham is a storehouse of microorganisms that increase soil fertility

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds