<
  1. News

24 മണിക്കൂർ കൊണ്ട് ജീവാമൃതം തയ്യാറാക്കാം

ജൈവ വളങ്ങൾ വിഘടിച്ചാൽ മാത്രമേ സസ്യത്തിന് അത് പ്രാപ്തമാകുകയുള്ളൂ. ഈ ഡ്രമ്മിൽ നടക്കുന്നത് എയ്റോബിക് ഡീകോമ്പോസിഷൻ ആണ്. അതായത് ഓക്സിജന്റെ സാന്നിധ്യത്തിലുള്ള അഴുകൽ പ്രക്രിയ. ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കിയാൽ അഴുകൽ പ്രക്രിയ വേഗത്തിൽ നടക്കും.

Arun T

24 മണിക്കൂർ കൊണ്ട് ജീവാമൃതം തയ്യാറാക്കാൻ ജൈവ വളങ്ങൾ വേഗത്തിൽ വിഘടിച്ചാൽ മാത്രമേ  അത് പ്രാപ്തമാകുകയുള്ളൂ. ജീവാമൃതം ഡ്രമ്മിൽ നടക്കുന്നത് എയ്റോബിക് ഡീകോമ്പോസിഷൻ ആണ്. അതായത് ഓക്സിജന്റെ സാന്നിധ്യത്തിലുള്ള അഴുകൽ പ്രക്രിയ. ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കിയാൽ അഴുകൽ പ്രക്രിയ വേഗത്തിൽ നടക്കും.

അക്വേറിയത്തിൽ നമ്മൾ സാധാരണ ഉപയോഗിക്കാറുള്ള ഒരു കംപ്രസ്സർ വാങ്ങുക. ഇതിന് 100 രൂപയിൽ താഴെയാണ് വില. ഇത് വളരെ കുറച്ചു വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു എയർ പമ്പാണ്. കണക്ഷൻ കൊടുത്ത് ഇതിന്റെ ട്യൂബ് ഡ്രമ്മിൽ ഇട്ടു കൊടുക്കുക. അതിൽ നിന്നും വായൂ പ്രവഹിച്ചു കുമിളകളായി മുകളിൽ എത്തും. ഡ്രമ്മിലെ ദ്രാവകം ഓക്സിജൻ സമ്പുഷ്ടമാകും. ഡികോമ്പോസിഷൻ ശരവേഗത്തിൽ നടക്കും. ആദ്യമൊക്കെ വളങ്ങൾ പൊങ്ങിക്കിടക്കും. അഴുകൽ പ്രക്രിയ പൂർത്തിയാകുമ്പോൾ എല്ലാം താഴെ അടിയും. അപ്പോൾ മുതൽ ഒരു 10 ഇരട്ടി വെള്ളം ചേർത്ത്/നല്ലവണ്ണം നേർപ്പിച്ച് ഉപയോഗിക്കാൻ തുടങ്ങാം. 

വേഗത്തിൽ ജീവാമൃതം ഉണ്ടാക്കുന്ന രീതി

( 1 ) നാടന്‍ പശുവിന്‍റെ ചാണകം ( ഏറ്റവും പുതിയത്) 1 കിലോ (നാടന്‍ പശുവിന്‍റെത് ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ അര കിലോ വരെ ഉപയോഗിക്കാം
( 2 ) നാടന്‍ പശുവിന്‍റെ മൂത്രം അര ലിറ്റര്‍ ( ലഭ്യത കുറവാണെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ മനുഷ്യന്‍റെതോ പകുതി അളവ് ഉപയോഗിക്കാം )
( 3 ) നല്ല പോലെ വിളഞ്ഞ നാളികേരത്തിന്‍റെ വെള്ളം 100 ഗ്രാം
( 4 ) മുളപ്പിച്ച ചെറുപയര്‍ അരച്ചത് 100 ഗ്രാം
( 5 ) കൃഷി സ്ഥലത്തെ വളം ചേര്‍ക്കാത്ത ഭാഗത്തെ മണ്ണ് 100 ഗ്രാം
( 6 ) ക്ലോറിന്‍ ചേരാത്ത വെള്ളം - 20 ലിറ്റര്‍


ജീവാമൃതം ഉണ്ടാക്കുന്നത്‌ തികച്ചും ലളിതമായ ഒരു കാര്യമാണ് ഇതിനായി 20 ലിറ്റര്‍ വെള്ളം കൊളളുന്ന ഒരുപ്ലാസ്റ്റിക്‌ ബക്കറ്റ് ആവശ്യമാണ് അതില്‍ മുക്കാല്‍ ഭാഗം ക്ലോറിന്‍ ചേരാത്ത വെള്ളം എടുത്തത്തിനു ശേഷം ചാണകം, മൂത്രം, നാളികേരത്തിന്‍റെ വെള്ളം പയര്‍ മാവ് കൃഷിയിടത്തിലെ മണ്ണ് ഇവ ചേര്‍ത്ത് ഒരു തടിക്കഷണം കൊണ്ട് നല്ലപോലെ യോജിപ്പിക്കുക ഒരു ച്ചാക്ക് കൊണ്ട് മൂടി തണലില്‍ വെക്കണം.

ഇതിന് ശേഷം കണക്ഷൻ കൊടുത്ത് ഇതിന്റെ ട്യൂബ് ഡ്രമ്മിൽ ഇട്ടു കൊടുക്കുക. അതിൽ നിന്നും വായൂ പ്രവഹിച്ചു കുമിളകളായി മുകളിൽ എത്തും. ഡ്രമ്മിലെ ദ്രാവകം ഓക്സിജൻ സമ്പുഷ്ടമാകും. ഡികോമ്പോസിഷൻ ശരവേഗത്തിൽ നടക്കും. ആദ്യമൊക്കെ വളങ്ങൾ പൊങ്ങിക്കിടക്കും. അഴുകൽ പ്രക്രിയ പൂർത്തിയാകുമ്പോൾ എല്ലാം താഴെ അടിയും.

20 ലിറ്റര്‍ വെള്ളത്തിലേക്ക് 1 കിലോ ചാണകം നിക്ഷേപിക്കുമ്പോള്‍ നാം കോടിക്കണക്കിന് സൂക്ഷ്മ അണുക്കളെയാണു നിക്ഷേപിക്കുന്നത് പു ളിക്കല്‍പ്രക്രിയ ആരംഭിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഇവയുടെഎണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കും രണ്ടു ദിവസത്തെ പുളിക്കല്‍ പ്രക്ക്രിയ പൂര്‍ത്തിയാകുമ്പോള്‍ 20 ലിറ്റര്‍ ജീവാമൃതത്തില്‍ ഉള്ള സൂക്ഷ്മ ജീവികളുടെ എണ്ണം അനന്തമായിരിക്കും മണ്ണില്‍ വീഴുന്ന ജഡ പദാര്‍ത്ഥങ്ങളെ വിഘടിപ്പിച്ച് വളക്കൂറുള്ള മേല്‍മണ്ണാക്കി മാറ്റുന്നത് ഈ ചെറു ജീവികളാണ് മണ്ണിന്‍റെ ഫലപുഷ്ടിക്ക് അവിഭാജ്യഘടകമായ മണ്ണിരകള്‍ അവയുടെ സമാധിയില്‍ നിന്നുണര്‍ന്ന് മണ്ണിന്‍റെ ഉപരിതലത്തിലേക്ക് വരുവാന്‍ തുടങ്ങുന്നു എന്നതാണ് മണ്ണില്‍ ജീവാമൃതം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സുപ്രധാനമായ

ജീവാമൃതം ഒഴിച്ചു കൊടുക്കുമ്പോള്‍

മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യന്‍ ഉച്ചക്ക് 12 മണിക്ക് നില്‍ക്കുമ്പോള്‍ ചെടിയുടെ നിഴല്‍ എവിടെയാണോ അതിനോടു ചേര്‍ന്ന് ആ നിഴലിനു പുറത്താണ് ഒഴിച്ചു കൊടുക്കേണ്ടത് ( ഉച്ചക്കല്ല ഒഴിക്കേണ്ടത് ) ജീവാമൃതം പ്രയോഗിക്കുന്ന ഭാഗങ്ങളില്‍ പുതയിടല്‍ നിര്‍ബന്ധമാണ് 1 ലിറ്റര്‍ ജീവാമൃതം 10 ലിറ്റര്‍ജലസേചനത്തിനുള്ള വെള്ളത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം

English Summary: jeevamrutham in 24 hours

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds