അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പ്രസാരണത്തിന്റെ 2% വ്യോമയാന വ്യവസായത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതാണ്. തല്‍ക്കാലം ഇത് ചെറിയ അളവ് എന്ന് പറയാമെങ്കിലും അടുത്ത രണ്ട് ദശാബ്ദക്കാലം കൊണ്ട് വ്യോമയാനരംഗത്ത് വരാനിരിക്കുന്ന കുതിച്ചു ചാട്ടം ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിമാനഗതാഗതം അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന കാര്‍ബണ്‍ ഉദ്പാദനം ആഗോളതലത്തില്‍ തന്നെ ഇന്ന് ആശങ്കാജനകമാണ്. ഇവിടെയാണ് പരിസ്ഥിതി സൗഹൃദമായ ജൈവഇന്ധനങ്ങളുടെ (ബയോഫ്യുവല്‍സ്) പ്രസക്തി.
കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സില്‍ നിന്നും ഹോങ്കോങിലെ തൗളോസ് നഗരത്തിലേക്ക് പറന്ന കാത്തേ പസഫിക് എയര്‍ ബസില്‍ ഉപയോഗിച്ചത് കരിമ്പില്‍ നിന്നും ഉത്പാദിപ്പിച്ച ജൈവ ഇന്ധനമായിരുന്നു. 334 സീറ്റുളള ഈ വിമാനം അതിന്റെ 1,56,000 ലിറ്റര്‍ ഇന്ധനം കൊളളുന്ന ടാങ്കില്‍ 10% ആണ് ജൈവ ഇന്ധനം കലര്‍ത്തി ഉപയോഗിച്ചത്.
കരിമ്പില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ജൈവ ഇന്ധനത്തിന് വിമാനങ്ങളെ മാത്രമല്ല ജെറ്റുകള്‍ വരെ പറത്താന്‍ കഴിവുണ്ട്. ഒരേക്കര്‍ സ്ഥലത്ത് ജനിതക മാറ്റം വരുത്തിയ കരിമ്പ് വലര്‍ത്തിയാല്‍ അതില്‍ നിന്ന് 2500 ലിറ്റര്‍ 'ബയോജറ്റ് ഫ്യുവല്‍' എന്ന ഇന്ധനം ലഭിക്കും എന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 54 ഏക്കര്‍ സ്ഥലത്ത് കരിമ്പ് വളര്‍ത്തി വേര്‍തിരിച്ചെടുക്കുന്ന ജൈവ ഇന്ധനം കൊണ്ട് ബോയിങ് 747 പത്തു മണിക്കൂര്‍ നേരം പറത്താന്‍ കഴിയും.
ഇതുപോലെ തന്നെ സോയാബീന്‍, കടലാവണക്ക് തുടങ്ങിയ ചെടികള്‍ക്ക് ഇതിലും കൂടിയ തോതില്‍ ജൈവ ഇന്ധനം നല്‍കാന്‍ കഴിയും. കരിമ്പില്‍ നിന്നും ഈ വിധത്തില്‍ ബ്രസീല്‍ ഇപ്പോള്‍ തന്നെ ഇന്ധനം വേര്‍തിരിച്ചെടുക്കുന്നു. ഇതര പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കരിമ്പില്‍ നിന്നും ലഭിക്കുന്ന ഇന്ധനം ഉല്‍പാദിപ്പിക്കുന്ന ഹരിതഗ്രഹ വാതകങ്ങളുടെ തോത് മറ്റിന്ധനങ്ങളെ അപേക്ഷിച്ച് 12% കുറവാണെന്നും കണ്ടെത്തിയിരിക്കുന്നു.
വിമാനം പറത്താന്‍ കരിമ്പില്‍ നിന്ന് ഇന്ധനവും
അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പ്രസാരണത്തിന്റെ 2% വ്യോമയാന വ്യവസായത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതാണ്.
Share your comments