പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഹാബിറ്റാറ് ഡിസ്ട്രിബ്യൂഷൻ മോഡലിംഗ് / സസ്യ പര്യവേക്ഷണം /പ്ലാന്റ് ടിഷ്യുകൾച്ചർ / ജെറംപ്ലാസം മെയിന്റയൻസ് എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടാവണം.
പ്രായപരിധി
36 വയസ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഫെല്ലോഷിപ്പ് പ്രതിമാസം 20,000 രൂപ.
വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.
തൊഴിലുറപ്പ് പദ്ധതി കരാർ നിയമനം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് (Contract appointment) അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (25.03.2022)
ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ - എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ- ലൈവ്‌ലിഹുഡ്, വയനാട് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്‌സ്‌പെർട്ട്, സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്, പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് എന്നീ തസ്തികകളിലാണ് നിയമനം.
വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2313385, 2314385.
Share your comments