<
  1. News

മൽസ്യമേഖലയിലെ തൊഴിൽ നഷ്ട൦; നഷ്ടപരിഹാരം കാത്ത് പതിനായിരങ്ങൾ

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം മൂലം ഒരാഴ്ച കടലിൽ പോകാൻ കഴിയാതിരുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ വറുതി. പതിനായിരക്കണക്കിന് മൽസ്യത്തൊഴി ലാളികൾക്കാണ് തൊഴിൽ നഷ്ടമായത്.Fishermen who could not go to sea for a week due to the announcement of the Disaster Management Authority in the wake of Hurricane Burevi are starving their families. Tens of thousands of fishermen have lost their jobs

K B Bainda
പ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ ഭാഗമായാണ് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയത്.
പ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ ഭാഗമായാണ് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയത്.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം മൂലം ഒരാഴ്ച കടലിൽ പോകാൻ കഴിയാതിരുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ വറുതി. പതിനായിരക്കണക്കിന് മൽസ്യത്തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്

.Fishermen who could not go to sea for a week due to the announcement of the Disaster Management Authority in the wake of Hurricane Burevi are starving their families. Tens of thousands of fishermen have lost their jobsപ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ ഭാഗമായാണ് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയത്. അതേത്തുടർന്നുണ്ടായ തൊഴിൽ നഷ്ടം നികത്താൻ ദുരന്ത നിവാരണ അതോറിറ്റിക്ക് ബാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. കോവിഡിന് പുറമെ പ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ നിരോധനവും മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നില്ല.

365 ദിവസത്തിൽ പകുതി തൊഴിൽ ദിനങ്ങൾ പോലും മൽസ്യമേഖലയ്ക്കു ലഭ്യമായില്ല. ഉത്പാദന മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളി വിഭാഗം എന്ന നിലയിൽ നഷ്ടമായ തൊഴിൽ ദിനങ്ങൾക്കുള്ള നഷ്ടപരിഹാരമാണ് തങ്ങൾ ചോദിക്കുന്നത് എന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരം വറുതിയിൽ തങ്ങളുടെ ദുഃസ്ഥിതി കാണാൻ അധികൃതർക്കാകും എന്നും മൽസ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാലാവസ്ഥയിലെ മാറ്റം; വിപണി വിലയിൽ ഏറ്റക്കുറച്ചിലുകൾ

English Summary: Job losses in the fisheries sector; awaiting compensation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds