<
  1. News

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഒഴിവുളള സീനിയര്‍ എക്സിക്യൂട്ടീവ് എച്ച്.ആര്‍, ടീം ലീഡര്‍ - സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് , വാറണ്ടി ട്രെയിനി കാഷ്യര്‍, സെയില്‍സ് കസള്‍ട്ടന്റ് എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു.

Meera Sandeep
Job opportunity at the Employability Center
Job opportunity at the Employability Center

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്  ഒഴിവുളള സീനിയര്‍ എക്സിക്യൂട്ടീവ് എച്ച്.ആര്‍ (യോഗ്യത: എം.ബി.എ), ടീം ലീഡര്‍ - സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), വാറണ്ടി ട്രെയിനി (യോഗ്യത: ബി.ഇ/ ബി.ടെക്/ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), കാഷ്യര്‍ (യോഗ്യത: ബികോം + ടാലി), സെയില്‍സ് കസള്‍ട്ടന്റ് (യോഗ്യത : ബിരുദം, ഫോര്‍ വീലര്‍ ലൈസന്‍സ്) എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച  രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു.

പ്രായപരിധി 35 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 04952370176 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.

ഈ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വാച്ച്‌വുമണ്‍ ഒഴിവ്; വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്

മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് വാച്ച്‌വുമണ്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് പകല്‍ 11 മുതല്‍ 12 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിൽ ഉള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും  പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന് 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (10 ഒഴിവ്), സ്റ്റാഫ് നഴ്‌സ് (2 ഒഴിവ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.  പ്രായപരിധി 18-36. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/പിജിഡിസിഎ.  കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്റ്റാഫ് നഴ്‌സ് യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്/ജി.എന്‍. കെഎന്‍എംസി അംഗീകരിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം.

ആറു മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 15 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാകും രജിസ്‌ട്രേഷന്‍.

English Summary: Job opportunity at the Employability Center

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds