<
  1. News

യുവതലമുറയ്ക്ക് ആശ്വാസമായി തൊഴിൽസഭകൾ വരുന്നു...കൂടുതൽ കാർഷിക വാർത്തകൾ അറിയാം

യുവതലമുറയ്ക്ക് ആശ്വാസമായി തൊഴിൽസഭകൾ വരുന്നു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന മുന്നേറ്റത്തിന് തുടക്കം കുറിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

Darsana J

1. ഒറ്റത്തവണ നിക്ഷേപം നടത്തിയാൽ 50,000 രൂപ വരെ പെൻഷൻ ലഭിക്കുന്ന പോളിസിയാണ് എൽഐസി സരൾ പെൻഷൻ യോജന. പദ്ധതിയിലൂടെ നാൽപതാം വയസ് മുതൽ പെൻഷൻ നേടാം. തവണകളായി നിക്ഷേപമില്ല എന്നതാണ് പോളിസിയുടെ പ്രത്യേകത. പോളിസി ആരംഭിച്ച് ആറ് മാസം പൂർത്തിയായ ഉപയോക്താക്കൾക്കാണ് വായ്പ സേവനം ലഭ്യമാകുക. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പോളിസിയിലെ നിക്ഷേപ തുക തിരികെ വാങ്ങാനും, വായ്പയായി എടുക്കാനും സാധിക്കും. പ്രതിമാസമോ, പാദ വാർഷികമായോ, അർധ വാർഷികമായോ, പ്രതിവർഷമോ പ്ലാൻ പ്രകാരമുള്ള പെൻഷൻ തുക സ്വീകരിക്കാം. 40 വയസ് മുതൽ 80 വയസ് വരെയാണ് ഈ പോളിസിയിൽ നിക്ഷേപം നടത്താനുള്ള പ്രായപരിധി. എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായോ, എൽഐസി ഓഫീസിൽ ചെന്ന് നേരിട്ടോ പോളിസി സ്വീകരിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയ്ക്ക് കൃഷി വകുപ്പിന്റെ ധനസഹായം...കൂടുതൽ കാർഷിക വാർത്തകൾ അറിയാം

2. യുവതലമുറയ്ക്ക് ആശ്വാസമായി തൊഴിൽസഭകൾ വരുന്നു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന മുന്നേറ്റത്തിന് തുടക്കം കുറിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. തൊഴിലന്വേഷകരെ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും, ഗ്രാമസഭ മാതൃകയില്‍ സംഘടിപ്പിക്കുകയും, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ തൊഴില്‍ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമായിരിക്കും തൊഴില്‍സഭകള്‍. അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് പരിശീലനം നൽകി കേരളത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങൾ ലഭിക്കാൻ പ്രാപ്തരാക്കുകയാണ് തൊഴിൽസഭകളുടെ ലക്ഷ്യം.

3. 'കൃഷിക്കൊപ്പം കളമശ്ശേരി'യുടെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു. കുന്നുകര സർവീസ് സഹകരണ ബാങ്കിന് കീഴിൽ രൂപീകരിച്ച സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ശിൽപശാലയിൽ വ്യവസായമന്ത്രി പി. രാജീവ് പങ്കെടുത്തു. കേരളത്തിന്റെ പ്രധാന വ്യവസായ കേന്ദ്രമായ കളമശ്ശേരിയെ കാർഷിക മേഖലയായി ഉയർത്താനുള്ള പദ്ധതിയാണ് 'കൃഷിക്കൊപ്പം കളമശ്ശേരി'. പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ 17 സർവീസ് സഹകരണബാങ്കുകൾക്ക് കീഴിൽ 155 കാർഷിക സ്വയം സഹായ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പഴം, പച്ചക്കറി, നെല്ല് എന്നിവ കൃഷി ചെയ്യുന്ന 453 കർഷകർക്ക് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്.

4. കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി മലപ്പുറത്ത് വിറ്റത് 1.11 കോടി രൂപയുടെ ഉൽപന്നങ്ങള്‍. 111 സി.ഡി.എസുകളില്‍ നിന്നായി 106 ചന്തകളും, ഒരു ജില്ലാതല ചന്തയുമാണ് സംഘടിപ്പിച്ചത്. ഇത്തവണ 16 സി.ഡി.എസുകളില്‍ റെക്കോര്‍ഡ് വില്‍പനയാണ് ഉണ്ടായത്. കുഴിമണ്ണ സി.ഡി.എസിലെ മേളയിൽ 5 ലക്ഷത്തിലധികം രൂപയുടെ വില്‍പന നടന്നു. സി.ഡി.എസുകള്‍, കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ നിന്നായി 3,663 സംരംഭകർ മേളയില്‍ പങ്കെടുത്തു. ജില്ലയില്‍ അഞ്ച് ദിവസങ്ങളിലായാണ് ഓണവിപണന മേളകള്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ വിവിധ ഉൽപന്നങ്ങളും, കൃഷിക്കൂട്ടങ്ങള്‍ ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികളും, മൂല്യ വര്‍ധിത ഉൽപന്നങ്ങളുമാണ് മേളയില്‍ ഉണ്ടായിരുന്നു.

5. നെല്ലുസംഭരണം പൂർത്തിയാക്കുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ ഊർജ്ജിതമാക്കിയതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. മന്ത്രിമാരുടെ ഉന്നതതലയോഗത്തിലാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനത്താകെ 79,125 കർഷകർ നെല്ല് സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാണ് ഈ സീസണിലെ കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചത്. പാലക്കാട് ജില്ലയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലും തൃശൂർ ജില്ലയിൽ നവംബർ, ഡിസംബർ മാസങ്ങളിലും കൂടുതൽ നെല്ല് സംഭരണം നടക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഈ മാസം അവസാനം കൊയ്ത്ത് തുടങ്ങും.

6. പേവിഷബാധ നിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി വെറ്ററിനറി സർവകലാശാല. മൃഗസംരക്ഷണ, തദ്ദേശസ്വയംഭരണ വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന പേവിഷബാധ നിർമാർജന നടപടികളോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല അറിയിച്ചു. സർവകലാശാലയിലെ വിവിധ ക്യാമ്പസുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ സഹായത്തോടെ ബോധവൽക്കരണം, പ്രതിരോധകുത്തിവയ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് സർവകലാശാലയുടെ തീരുമാനം. 

7. അണ്ടൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പൊതുസമ്മേളനം ധനമന്ത്രി കെ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പാൽ സംഭരണം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബെൻസി റെജിയും, ആദ്യ ഓഹരി വിതരണം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അംബിക ദേവിയും നിർവഹിച്ചു.

8. ‘സജലം’ സ്പ്രിംഗ് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രകാശനം ചെയ്തു. നവകേരളം ജില്ലാ മിഷന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മുക്കുടില്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നീരുറവയും അതിന്റെ വൃഷ്ടി പ്രദേശവും സംരക്ഷിക്കുക, ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പ്രവര്‍ത്തനങ്ങൾ നടക്കുന്നത്.

9. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ച് കേന്ദ്ര കാർഷിക മന്ത്രാലയം. ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും ഈ മാസം 10ന് മില്ലറ്റ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ചലഞ്ച് ആരംഭിച്ചിരുന്നു. 2023 ജനുവരി 31 വരെ ചലഞ്ച് തുടരും. ജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ചെറുധാന്യങ്ങളെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ MyGov വെബ്സൈറ്റിൽ ലഭ്യമാണ്.

10. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ ജേണലിസ്റ്റ് പ്രസിഡന്റ് ലെന ജോഹാൻസൺ ന്യൂഡൽഹിയിലെ കൃഷി ജാഗരൺ ആസ്ഥാനം സന്ദർശിച്ചു. കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റുകളായ എലിഡ തിയറിയും ലിൻഡി ബോത്തയും മറ്റ് അതിഥികളായിരുന്നു. കെജെ ചൗപാലിൽ 11 മണിയ്ക്ക് ആരംഭിച്ച പരിപാടിയിൽ കൃഷി ജാഗരൺ സ്ഥാപനത്തിന്റെ നാൾവഴികൾ പ്രദർശിപ്പിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കിന്റെയും ഡയറക്ടർ ഷൈനി ഡൊമിനിക്കിന്റെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

11. കേരളത്തിൽ മഴയ്ക്ക് ശമനം. മധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

English Summary: Job unions come as a relief to the younger generation in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds