സർക്കാർ ഉദ്ദ്യോഗമുള്ള ജീവനക്കാർക്ക് റിട്ടയര്‍മന്റിനു ശേഷം പെൻഷൻ ലഭിക്കുന്നു. പ്രൈവറ്റ് കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവർ പിരിയുന്ന സമയമാകുമ്പോഴേക്കും കുറച്ചു പണമൊക്കെ സ്വരൂപിച്ചു വെക്കുന്നു. എന്നാൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കായി കേന്ദ്രം ആവിഷ്കരിച്ച റിട്ടയര്‍മെൻറ് പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ൽ കേന്ദ്രം ആരംഭിച്ച പദ്ധതിയിൽ ഇതുവരെ നാല് കോടി വരിക്കാരുണ്ട്. എൻപിഎസ് പോലെ തന്നെയാണ് കേന്ദ്ര സർക്കാർ ഈ റിട്ടയർമെന്റ് സ്കീം കൈകാര്യം ചെയ്യുന്നത്. ജോലി കിട്ടുമ്പോൾ മുതൽ ചെറിയ ഒരു തുക പ്രതിമാസം നീക്കി വെച്ചു പോലും പദ്ധതിക്ക് കീഴിൽ ആര്‍ക്കും പെൻഷൻ നേടാൻ ആകും.
ബന്ധപ്പെട്ട വാർത്തകൾ: സുരക്ഷിതമാണ് പ്രധാനമന്ത്രി വയവന്ദന യോജന; എന്ന റിട്ടയർമെന്റ് സ്കീം.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.നിക്ഷേപകർ 60 വയസ്സിൽ വിരമിക്കുമ്പോൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങും. അടച്ച തുകയ്ക്ക് അനുസരിച്ച് മരണം വരെ പ്രതിമാസ പെൻഷൻ ലഭിക്കും.നിക്ഷേപകന് മരണം സംഭവിച്ചാൽ പങ്കാളിക്ക് മരണം വരെ പെൻഷൻ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ദിവസേന 150 രൂപ നിക്ഷേപിക്കു, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ നേടൂ
60 വയസ് എത്തുമ്പോൾ മുതൽ 5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് 42 വർഷത്തേക്ക് പ്രതിമാസം 210 രൂപ വീതം നിക്ഷേപിക്കാം. ഇതിനായി പ്രതിദിനം രൂപ നീക്കി വെച്ചാൽ മതിയാകും. ഒരു വർഷത്തേക്ക് തുക നിക്ഷേപിച്ചാൽ നിക്ഷേപകന് 60,000 രൂപ പെൻഷൻ ലഭിക്കും എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്കീമിൽ അംഗമാകുന്നവര്‍ പ്രതിമാസം കുറഞ്ഞത് 210 രൂപ തുടര്‍ച്ചയായി പ്രീമിയം അടയ്‌ക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസി സരൽ പെൻഷൻ പദ്ധതി ആരംഭിച്ചു. നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം എത്രയെന്നറിയാം
ഓൺലൈനിലൂടെ പദ്ധതിയിൽ അംഗമാകേണ്ട വിധം
പദ്ധതിക്ക് കീഴിൽ ഓൺലൈനിലൂടെയും ആംഗമാകാൻ ആകും. ഇതിനായി അടൽ പെൻഷൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://enps.nsdl.com/eNPS/NationalPensionSystem.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആധാർ കാർഡ് വിവരങ്ങൾ നൽകുക. ഒടിപി നൽകുക. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുക. അക്കൗണ്ട് നമ്പറും ഐഎഫ്എസ്‍സി കോഡുമാണ് നൽകേണ്ടത്. ഓൺലൈൻ നടപടി പൂർത്തിയായ ശേഷം അക്കൗണ്ട് സജീവമാക്കും. പിന്നീട് നോമിനിയുടെ വിശദാംശങ്ങൾ നൽകാം. പ്രീമിയം പേയ്‌മെൻറ് ഓപ്ഷനും നിക്ഷഏപകര്‍ക്ക് തിരഞ്ഞെടുക്കാം. ഫോമിൽ ഇ-സൈൻ ചെയ്ത് അപ്‍ലോഡ് ചെയ്താൽ അടൽ പെൻഷൻ രജിസ്ട്രേഷൻ നടപടി പൂർത്തിയാകും
Share your comments