
സിഎംഎഫ്ആർഐയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐസിഎആറിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിലാണ് ഒഴിവ്.
താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷിക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കുക.
ഓഗസ്റ്റ് ഒന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.cmfri.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Share your comments