<
  1. News

കെ-ടെറ്റിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സെപ്ഷ്യൽ വിഷയങ്ങൾ - ഹൈസ്കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

Meera Sandeep
കെ-ടെറ്റിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം
കെ-ടെറ്റിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/സെപ്ഷ്യൽ വിഷയങ്ങൾ - ഹൈസ്കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യോതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കണം.

പേര്, ജനനതീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകൾ പ്രകാരമുള്ള ഫോട്ടോ അപലോഡ്  ചെയ്യണം. വെബ്സൈറ്റിൽ നിന്നു ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ 3.

English Summary: K-TET can apply till April 26

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds