ആലപ്പുഴ : കുറഞ്ഞ ചെലവിൽ മത്സ്യ കൃഷി ചെയ്തു മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്ന കൃഷി രീതിയായ ബയോഫ്ലോക് മത്സ്യകൃഷി പദ്ധതിയുമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ബയോ ഫ്ലോക് മത്സ്യ കൃഷി പഞ്ചായത്ത് നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 14 ഗുണഭോക്താക്കൾക്കാണ് ഗുണഫലം ലഭിക്കുക. In the first phase, 14 customers get the benefit.
മത്സ്യ കൃഷിക്കുള്ള ടാങ്ക് ഗുണഭോക്താക്കൾ സ്വന്തമായി നിർമ്മിക്കണം. കൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നൽകും. പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സാമ്പത്തിക സഹായത്തിനു പുറമെ ഗുണഭോക്തൃ വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ പറഞ്ഞു. മത്സ്യ കൃഷിക്ക് താൽപ്പര്യമുള്ളവരെ പഞ്ചായത്തും ഫിഷറീസ് വകുപ്പ് നേരിട്ടാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിക്കായി 5 ലക്ഷം രൂപ പഞ്ചായത്തും രണ്ടര ലക്ഷം രൂപ ഫിഷറീസ് വകുപ്പും വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്തൃ വിഹിതം 11 ലക്ഷമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തരിശുഭൂമിയിൽ നെല്ല് വിളയിച്ച് കല്ലിങ്കല്‍പ്പാടം ക്ഷീരോത്പാദക സഹകരണ സംഘം
#Fish#Farm#Kerala#LSGD#Agriculture#Krishijagran
Share your comments