News

കല്ലുമ്മക്കായുടെ സ്ഥാനത്ത് കടല്‍പ്പായല്‍ കൃഷിക്കൊരുങ്ങികർഷകർ  

കാസര്‍കോട് ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍ കടല്‍പ്പായല്‍ കൃഷി ചെയ്യാനൊരുങ്ങുകയാണ്. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പുതിയ കൃഷി ആരംഭിക്കുന്നത്. കല്ലുമ്മക്കായ കൃഷി നഷ്ടത്തിലായതോടെ കഴിഞ്ഞ കുറച്ചു നാളുകളായി ആശങ്കയിലായിരുന്ന ഉത്തരമലബാറിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഒരു പുതുവഴിയാണ് ഇപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നത്. കവ്വായി കായലിൻ്റെ കൈവഴിയായ ഓരി പുഴയിലാണ് പായൽ കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ പായല്‍ പറിച്ച് ഉണക്കിയെടുത്ത് ക്യാരാഗീനന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് വിൽക്കാനാണ് പദ്ധതി. കടല്‍ പായലില്‍ നിന്നു വേര്‍തിരിക്കുന്ന ക്യാരാഗീനന്‍ ടൂത്ത്പേസ്റ്റ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍,വിവിധ ഔഷധങ്ങള്‍, ഐസ്‌ക്രീം, ജെല്ലി, ലഘു പാനിയങ്ങൾ എന്നിവയിലെല്ലാം ഉപയോഗിക്കുന്നു. സംസ്കൃത ക്യാരാഗീനന് ഒരു കിലോഗ്രാമിന് മൂന്നുലക്ഷത്തിന് മുകളിലാണ് മുകളിലാണ് വില.

കടല്‍ പായല്‍ ഉപ്പു നിറഞ്ഞ പുഴയിലും കായലുകളിലും വ്യാപകമായി കൃഷി ചെയ്യാം. 45 ദിവസം മുതല്‍ 60 ദിവസം വരെയാണ് ഇതിൻ്റെ വളര്‍ച്ച. വേഗത്തിൽ വിളവു ലഭിക്കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ലഭിക്കും.ഒരു പ്രാവശ്യം വിത്തിട്ടാല്‍ മൂന്നുവട്ടം വിളവെടുക്കാം. lകല്ലുമ്മക്കായക്കൊപ്പം കൃഷി ചെയ്യാം എന്നതും ഉത്തരമലബാറില്‍ ഈ കൃഷിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ തമിഴ്നാട്ടിലാണ് കടല്‍ പായല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox