തൊടുപുഴ: സുഗന്ധ വ്യഞ്ജനങ്ങളുടെയും കാർഷികോല്പന്നങ്ങളുടെയും കലവറയായ ഇടുക്കി ജില്ലയിലെ സുവർണ്ണ നഗരമായ തൊടുപുഴയിൽ 2.30 ഏക്കർ സ്ഥലത്ത് രൂപം കൊള്ളുന്ന നഗരത്തിനുള്ളിലെ ഗ്രാമം -കാഡ്‌സ് വില്ലജ് സ്‌ക്വയർ.
കാർഷിക വിപണനം , സംസ്കരണം എന്നിവയോടൊപ്പം ആരോഗ്യം, വിനോദം, വ്യായാമം, വിശ്രമം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കാർഷിക വിസ്മയമായ കാഡ്‌സ് വില്ലജ് സ്‌ക്വയറിന് ഡിസംബർ 21 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു.
യുവ സംരംഭകർക്ക് പ്രത്യേകിച്ച് പ്രവാസികൾക്ക് മുൻഗണന കൊടുത്തു കൊണ്ട് 60 കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നു. താല്പര്യമുള്ള സംരംഭകർക്ക് വിളിക്കാനുള്ള നമ്പർ 9645080436. സ്വയം സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപുലമായ മാർക്കറ്റിങ് സൗകര്യ൦ ഒരുക്കികൊണ്ടു 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ സ്വദേശി മാർക്കറ്റ് .
ജൈവ സർട്ടിഫൈഡ് നാടൻ കാർഷികോല്പന്നങ്ങൾ രാജ്യം മുഴുവൻ വിതരണം ചെയ്യാൻ കഴിയുന്ന നെറ്റ്വർക്ക് സംവിധാനമുള്ള ജൈവ കലവറ, നാടൻ പാൽ, മൽസ്യ മാംസ വിപണത്തിനായി ഹൈടെക് സംവിധാനം. കേരളത്തിലാദ്യമായി ബ്രാൻഡ് ചെയ്ത വിത്തുകളും നടീൽ വസ്തുക്കളും ലഭിക്കുന്ന നഴ്സറികളുടെ സൂപ്പർ മാർക്കറ്റ്. വിവിധ വിഷയങ്ങളിൽ സമഗ്ര പരിശീലനത്തിനായി ഹരിത പാഠശാല , പ്രഭാത സവാരിക്കും വ്യായാമത്തിനായി 400 മീറ്റർ ഹരിത വീഥി
, പരമ്പരാഗത ഭക്ഷ്യ സംസ്കാരത്തിന്റെ പുനരാവിഷ്കരണമായ കാപ്പ ചക്ക ഭക്ഷണശാല, അക്വാപോണിക്സ് കൃഷിക്കായി പ്രത്യേക വിഭാഗം, വൈകുന്നേരങ്ങളിൽ ഒത്തുചേരാനും കലാപ്രകടനങ്ങൾക്കുമായി ഹരിത വേദിയും 27 ഞാറ്റുവേല തറകളും ഒരുമിച്ചു ഒരുങ്ങുന്ന കാഡ്‌സ് വില്ലജ് സ്‌ക്വയർ ഡിസംബർ 21നു കേരളത്തിന് സമർപ്പിക്കുന്നു. കൂടാതെ കേരളത്തിലെ എല്ലാ കർഷകർക്കും കേരള അഗ്രി ഡവലപ്മെന്റ് ആൻഡ് സസ്‌റ്റെയ്‌നബിൾ പ്രൊഡ്യുസർ കമ്പനിയുടെ ഓഹരിയുടമകളാകാനും അവസരമുണ്ട്. കൂടുതൽ അറിയാനായി 9847413168 ,9447466207, 9497186160, 9645080436 എന്ന നമ്പരുകളിൽ വിളിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംയോജിത കൃഷി ;മൂഴിക്കൽ ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിനു ദേശീയ അംഗീകാരം
Share your comments