എറണാകുളം: കളമശ്ശേരി കാർഷികോത്സവത്തിൽ വിപുലമായ വസ്ത്ര ശേഖരമൊരുക്കി ഖാദി ബോർഡിന്റെ സ്റ്റാൾ. മേളയിൽ ഖാദി തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റിൽ ലഭിക്കും. ഈ ഓണക്കാലത്തു പ്രാദേശികമായി നെയ്തെടുത്ത വസ്ത്രങ്ങൾ കുറഞ്ഞ ചെലവിൽ ധരിക്കാനുള്ള സുവർണ്ണാവസരമാണ് ഖാദിബോർഡ് ഒരുക്കുന്നത്.
ഓണം പ്രമാണിച്ചു ഖാദി ബോർഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും 30 ശതമാനം റിബേറ്റ് ലഭിക്കുന്നുണ്ട്, മുണ്ട്, തോർത്ത്, ചുരിദാർ ടോപ്പ്, കുട്ടിയുടുപ്പ് തുടങ്ങി സിൽക്ക് സാരീ വരെ മേളയിലെ ഖാദി സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
കുന്നുകര ഖാദി റെഡിമെയ്ഡ് യൂണിറ്റിൽ ഉത്പാദിപ്പിക്കുന്ന പാപ്പിലിയോ ബ്രാൻഡ് വസ്ത്രങ്ങളും വില്ലേജ് ഇൻഡസ്ട്രിയൽ പ്രോഡക്ടുകളായ ജവാദ്, നേര്യമംഗലത്ത് ഉത്പ്പാദിപ്പിക്കുന്ന തേനും സ്റ്റാളിൽ ലഭ്യമാകും.
കാർഷികോത്സവത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 27 വരെ ജില്ലാ ഖാദി വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാൾ പ്രവർത്തിക്കും.
വസ്ത്രങ്ങളുടെ പ്രദർശന വിപണനത്തിനൊപ്പം തുണികൾ നെയ്യുന്നത്തിന്റെ മാതൃകയും നെയ്ത്ത് ഉപകാരണങ്ങളും ജനങ്ങൾക്കായി മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിൽ പ്രാദേശികമായി വികസിപ്പിച്ച ഉത്പന്നങ്ങളുടെ 40 സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.
Share your comments