മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ചുവടുറപ്പിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കായി ഇനിയേറെ ബുദ്ധിമുട്ടേണ്ടതില്ല. ഒറ്റ വിളിയില്‍ പൂര്‍ണമായും സൗജന്യ ചികിത്സയും മരുന്നും ഇനി വീട്ടുമുറ്റത്തെത്തും. ജില്ലയിലാദ്യമായാണ് ഇത്തരം ഒരു മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് സ്ഥാപിക്കുന്നത്. കേരളത്തിലെ മൂന്നാമത്തെ വെറ്റിനറി ക്ലിനിക്ക് കൂടിയാണ് ഇത്.
മൃഗസംരക്ഷണം പരിശീലന കേന്ദ്രങ്ങൾ വഴി നടത്താനുദ്ദേശിക്കുന്ന ഓൺലൈൻ ക്ലാസ്സുകളുടെ വിശദ വിവരങ്ങൾ അറിയാം
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ക്ലിനിക്ക് സ്ഥാപിച്ചത്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെയാണ് സേവനം. അജാനൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍- പെരിയ, മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്കാണ് സേവനം ലഭ്യമാവുക. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഉച്ചയ്ക്ക മൂന്ന്‌വരെയാണ് പ്രവര്‍ത്തന സമയം. അതിന് ശേഷം വളര്‍ത്തു മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സ പോലും ലഭ്യമായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന നിലയില്‍ മൊബൈല്‍ വെറ്റിനറി ക്ലിനിക് ശ്രദ്ധേയമാവുതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ പറഞ്ഞു.
വീട്ടിൽ വളര്‍ത്ത് മൃഗങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്
സാധാരണ ചികിത്സയ്ക്കപ്പുറം മൃഗങ്ങളുടെ പൊതുവായ ആരോഗ്യ സ്ഥിതി, രോഗപ്രതിരോധം, രോഗനിര്‍ണയം, പട്ടി, പൂച്ച, തുടങ്ങി വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവും വാക്‌സിനേഷനും എന്നിവയും വീട്ടുമുറ്റത്തെത്തും. ഫോണ്‍ 70344010445, 9526377925.
Kanjangad Block Panchayat has taken a new step in the field of animal husbandry. Treating pets should no longer be difficult. Free treatment and medicine in a single call. This is the first time in the district that such a mobile veterinary clinic has been set up. It is also the third veterinary clinic in Kerala.
The clinic was set up as part of the block panchayat's annual plan. Service is from 3pm to 9pm on all days except Monday. The service will be available to dairy farmers in Ajanur, Uduma, Pallikkara, Pullur-Periya and Madikkai Grama Panchayats. Government Veterinary Hospitals in the villages are open till 3 pm. Since then, pets have not even received emergency treatment. Block Panchayat President K Manikandan said the mobile veterinary clinic would be notable as a mobile veterinary hospital in a situation.
Share your comments