കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം നഗരത്തിൽ ജൈവ പച്ചക്കറികളുടെ വിപണന മേളയ്ക്ക് തുടക്കമായി.
കഞ്ഞിക്കുഴിയിലെ കർഷകരുടെ ഉൽപ്പന്നങ്ങളുമായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റെ ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ , പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കമലമ്മ, ജ്യോതി മോൾ , സി.കെ. ശോഭന ൻ , ജി. ഉദയപ്പൻ, പി.എസ്.ഹരിദാസ് , വി.സുദർശനൻ , റ്റി.വി. വിക്രമൻ നായർ എന്നിവർ പങ്കെടുത്തു.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമാണ് വിപണന മേള .പി.രാജീവ് പച്ചക്കറി വിപണനം ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴിയിലെ കർഷകർ ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചകറികളാണ് ഇവിടെ വിപണനം നടത്തുന്നത്. ആഴ്ചയിൽ രണ്ടു ദിവസം നഗരവാസികൾക്ക് പച്ചക്കറികൾ വാങ്ങാൻ കഴിയും.
കണിവെള്ളരി,മത്തൻ, ഇളവൻ, വെണ്ട പയർ, പാവൽ, കോവൽ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഇവിടെ നിന്ന് ലഭിക്കും.കഞ്ഞിക്കുഴിയിൽ വിപണനം വിഷയമായപ്പോഴാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പച്ചകറികൾ സംഭരിച്ച് വിപണനം നഗരത്തിൽ ആരംഭിച്ചത്. പി.ഡി.എസ്സാണ് പച്ചക്കറികൾ കർഷകരിൽ നിന്ന് സംഭരിക്കുന്നത്.
Share your comments