: ചന്തിരൂർ പാട്ടപ്പറമ്പ് പ്രദേശത്ത് അൽ മസ്റ ഗ്രൂപ്പ് നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി.അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. Aroor Grama Panchayat President B. Ratnamma inaugurated the harvest.
ഒന്നര ഏക്കർ സ്ഥലത്താണ് അൽ മസ്റ ഗ്രൂപ്പ് വിവിധ കൃഷികൾ ഇറക്കിയിരിക്കുന്നത്.ഇതിൽ അറുപത് സെന്‍റ് സ്ഥലത്ത് നെൽകൃഷിയാണ് ഇറക്കിയിട്ടുള്ളത്. ഇവിടത്തെ മണ്ണിന് അനുയോജ്യമായ ഉമാ വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. നെൽകൃഷി കൂടാതെ വിവിധയിനം വാഴ, പടവലം പാവൽ, വെണ്ട, കപ്പ, കുമ്പളം മത്തൻ, എന്നിവ കൃഷി ചെയ്ത് വരുന്നു. പൂതുവള്ളി യൂസഫിന്‍റെ മേൽനോട്ടത്തിലാണ് കൃഷി പരിപാലനം .നെട്ടൂർ അബ്ദുൾ ഖാദർ സൗജന്യമായി മൂന്ന് വർഷം പാട്ടത്തിന് നൽകിയ സ്ഥലത്താണ് കൃഷി നടത്തിയത്. പൂർണ്ണമായും ജൈവവള കൃഷി രീതിയാണ് ഉപയോഗിച്ചട്ടുള്ളത്. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾഖാദർ മാഷ്, ടി.എ.അബ്ദുൾ ഖാദർ മസ്‌ലിയാർ, ഇ.എസ്.അബ്ദുൾ വഹാബ് മുസ് ലിയാർ,അബ്ദുൾസെയ്നി അരൂർ കൃഷി ഓഫീസർ ആനി പി.വർഗീസ്, കൃഷി അസിസ്റ്റൻറ് മാരായ ചിത്ര, ആതിര ,എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സുഭിക്ഷ കേരളത്തിന് കരുത്തേകാൻ പാട്ടക്കൃഷിയും
#Paddy #Aroor #Agriculture #Almasragroup #Organic
Share your comments