കരിമീൻ കൃഷി തുടങ്ങാൻ ലോക്ക് ഡൌൺ കഴിയാൻ കാത്തിരിക്കേണ്ട; കുഞ്ഞുങ്ങളും തീറ്റയും വീട്ടിലെത്തിച്ച് കെവികെ സിഎംഎഫ്ആർഐ യുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) കരിമീൻ കുഞ്ഞുങ്ങളും തീറ്റയും ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
കെ വി കെ യുടെ ഉപഗ്രഹ കരിമീൻ വിത്തുത്പാദന യൂണിറ്റുകളിൽ ഉദ്പാദിപ്പിച്ച 3 മുതൽ 5 സെ മീ വലുപ്പമുള്ള കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ വിതരണം നടത്തുന്നത്.50 കുഞ്ഞുങ്ങളടങ്ങിയ ഓക്സിജൻ നിറച്ച ഒരു ബാഗിന്റെ വില 575 രൂപയാണ്.
ലോക് ഡൌൺ കണക്കിലെടുത്ത് ചുരുങ്ങിയത് 10 യൂണിറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്എറണാകുളം ജില്ലയിൽ എവിടെയാണെങ്കിലും സൗജന്യമായി എത്തിച്ച് നൽകുന്നതാണ്.
Share your comments