സ്കൂള്‍ വിദ്യാര്‍ത്ഥികളും, കര്‍ഷകരും, ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും, ജന പ്രതിനിധികളും, ജനങ്ങളും അണിനിരന്നു കൊണ്ട് തരിശുപാടത്തെ നടീല്‍ ഉത്സവം ഇന്ന് ആഘോഷിച്ചു.
നടീല്‍ ഉത്സവം ബഹു.പട്ടാമ്പി എം.എല്‍.എ ശ്രീ മുഹമ്മദ് മുഹ്സിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കമ്മുക്കുട്ടി എടത്തോള്‍ മുഖ്യാതിഥിയായി.
തരിശുരഹിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിങ്ങനാടു സമിതിയുടെ നേതൃത്വത്തില്‍ 15 വര്‍ഷത്തോളം തരിശായ പാടങ്ങള്‍ 4 വനിതകള്‍ ചേര്‍ന്ന് ഇതോടൊപ്പം കൃഷിയിറക്കുന്നു.
നടീല്‍ ഉത്സവത്തിന് കരിങ്ങനാടു പ്രദേശത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി കന്നുപൂട്ടിന്‍റെ നേര്‍ക്കാഴ്ചയും ഒരുക്കിയിരുന്നു. കര്‍ഷകരും, വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായി പഴയകാല കാര്‍ഷിക രീതികളെക്കുറിച്ചും, കാര്‍ഷിക രംഗത്തെ വരുംകാല പ്രതീക്ഷകളെക്കുറിച്ചും ചര്‍ച്ച നടത്തി.
നടീല്‍ ഉത്സവത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.മുരളി അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എ.കെ ഉണ്ണി സ്വാഗതം, ആരോഗ്യകാര്യ സ്റ്റാന്‍റ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ നീലടി സുധാകരന്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ.ടി രാജി, മെമ്പര്‍ ശ്രീ അഹമ്മദ്കുഞ്ഞി, പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ഡോ. പി.രാജി, ഡോ.പി.പി മൂസ, മുന്‍ വൈസ് പ്രസിഡന്‍റ് ശ്രീ കെ.വി ഗംഗാധരന്‍, കൃഷി ഓഫീസര്‍ ശ്രീമതി വി.പി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പാടശേഖര സമിതി സെക്രട്ടറിമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കരിങ്ങനാട് പാടശേഖര സമിതി സെക്രട്ടറി ശ്രീ കെ.ടി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദി അറിയിച്ചു.
നാടന്‍ ഭക്ഷണമായി നല്‍കിയ കുത്തരിക്കഞ്ഞിയും, ചമ്മന്തിയും , പുഴുക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു
കരിങ്ങനാടിന്‍റെ ആഘോഷമായ നടീല്‍ ഉത്സവത്തിലൂടെ.
സ്കൂള്‍ വിദ്യാര്‍ത്ഥികളും, കര്‍ഷകരും, ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും, ജന പ്രതിനിധികളും, ജനങ്ങളും അണിനിരന്നു കൊണ്ട് തരിശുപാടത്തെ നടീല്‍ ഉത്സവം ഇന്ന് ആഘോഷിച്ചു. നടീല്‍ ഉത്സവം ബഹു.പട്ടാമ്പി എം.എല്‍.എ ശ്രീ മുഹമ്മദ് മുഹ്സിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കമ്മുക്കുട്ടി എടത്തോള്‍ മുഖ്യാതിഥിയായി. തരിശുരഹിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിങ്ങനാടു സമിതിയുടെ നേതൃത്വത്തില്‍ 15 വര്‍ഷത്തോളം തരിശായ പാടങ്ങള്‍ 4 വനിതകള്‍ ചേര്‍ന്ന് ഇതോടൊപ്പം കൃഷിയിറക്കുന്നു. നടീല്‍ ഉത്സവത്തിന് കരിങ്ങനാടു പ്രദേശത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും പങ്കെടുത്തു.
Share your comments