പല രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പുതുവർഷത്തിന് മുന്നോടിയായി കർണാടക സർക്കാർ മാസ്‌ക് നിർബന്ധമാക്കി. സിനിമാ തിയേറ്ററുകളിലും, സ്‌കൂളുകളിലും കോളേജുകളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ടെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും പുതുവത്സരം ആഘോഷിക്കാൻ യുവാക്കൾ നിർബന്ധിതരാകും അതിനാലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയത്. പുതുവത്സര ആഘോഷങ്ങൾ 1 മണിക്ക് മുമ്പ് അവസാനിക്കുമെന്നും എന്നാൽ പരിഭ്രാന്തരാകേണ്ടതില്ല, മുൻകരുതലുകൾ എടുത്താൽ മതി എന്ന്, കർണാടക ആരോഗ്യ മന്ത്രി, വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സാധാരണ ജീവിതത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും തടസ്സം സൃഷ്ടിക്കാതെ സർക്കാർ പ്രതിരോധ നടപടികൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞു. ബൂസ്റ്റർ ഡോസിന്റെ വർദ്ധനവ്, പരിശോധന, ഇൻഫ്ലുവൻസ പോലുള്ള അസുഖം (ILI), സീവീയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ് (Severe Accute Respiratory Illness) കേസുകൾ എന്നിവയിൽ പരിശോധന നിർബന്ധമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രിസഭാ യോഗത്തിൽ നിലവിലെ കോവിഡ് സാഹചര്യം ചർച്ച ചെയ്തു, എന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം അടുത്ത ദിവസം ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'സാധാരണ ജീവിതത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഒരു തരത്തിലും തടസ്സം സൃഷ്ടിക്കാതെ പ്രതിരോധ നടപടികൾ ഘട്ടം ഘട്ടമായി കൊണ്ടുവരേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു, ലോകത്തിന്റെ പല ഭാഗങ്ങളിലും, വിവിധ രാജ്യങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് ചില നിർദ്ദേശങ്ങൾ ഉണ്ടായിരിക്കും, അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകറിന്റെയും, ദുരന്തനിവാരണ ചുമതലയുള്ള മന്ത്രി ആർ അശോകിന്റെയും നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരുമായി ഇന്ന് ചേരുന്ന യോഗം വരും ദിവസങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ചും, പുതുവത്സര ആഘോഷങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ചും തീരുമാനിക്കും.
ബന്ധപ്പെട്ട വാർത്തകൾ: 2022 ലെ ലോക പാചക പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം...
Share your comments