<
  1. News

Lumpy Skin Disease: കർണാടക ഇതുവരെ 24 ലക്ഷത്തിലധികം കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി

Lumpy Skin Disease : കർണാടക ഇതുവരെ 24 ലക്ഷത്തിലധികം കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി. ലംപി സ്‌കിൻ ഡിസീസ് തടയാൻ ഇതുവരെ 24,21,985 കന്നുകാലികൾക്ക് വാക്സിനേഷൻ നൽകിയതായി കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചവാൻ പറഞ്ഞു.

Raveena M Prakash
Karnataka Animal Husbandry Minister Prabhu B Chauhan said more than 24 lakh cattle vaccinated so far for lumpy skin disease.
Karnataka Animal Husbandry Minister Prabhu B Chauhan said more than 24 lakh cattle vaccinated so far for lumpy skin disease.

കർണാടകയിലുടനീളം ലംപി സ്‌കിൻ ഡിസീസ് (lumpy skin disease) പടരുന്നത് തടയാൻ ഇതുവരെ 24,21,985 കന്നുകാലികൾക്ക് വാക്സിനേഷൻ നൽകിയതായി കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചവാൻ പറഞ്ഞു. കന്നുകാലികൾക്ക് പകരുന്ന ത്വക്ക് രോഗം ബാധിച്ച ഗ്രാമങ്ങളിൽ സന്ദർശിച്ച് കന്നുകാലികളെ പരിശോധിച്ചു. സംസ്ഥാനത്തുടനീളം ത്വക്ക് രോഗത്തെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുന്നുണ്ട്. എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് പ്രതിരോധ കുത്തിവയ്പ്പ് സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രോഗം പടരാതിരിക്കാൻ കന്നുകാലികൾക്ക് ത്വക്ക് രോഗ പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകർ പരിഭ്രാന്തരാകേണ്ടതില്ല എന്നും കൃത്യമായ പരിചരണത്തിലൂടെയും പോഷകാഹാരത്തിലൂടെയും രോഗം ഇല്ലാതാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി കന്നുകാലി മേളകൾ, കന്നുകാലി ഗതാഗതം എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അതത് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതിന്റെ ഫലമായാണ് ത്വക്ക് രോഗം നിയന്ത്രണവിധേയമായതെന്നും, പാലും തൈരും നെയ്യും ഉപയോഗിക്കുന്നത് ത്വക്ക് രോഗത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത് ജനങ്ങൾ ചെവിക്കൊള്ളേണ്ടതില്ലെന്നും പ്രഭു ചവാൻ വ്യക്തമാക്കി.

സംസ്ഥാനത്തെ 8,124 വില്ലേജുകളിലായി 1,07,084 കന്നുകാലികളിൽ ത്വക്ക് രോഗം കണ്ടെത്തി, 80% കന്നുകാലികളും ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 6,953 കന്നുകാലികൾ രോഗം ബാധിച്ച് ചത്തു. നഷ്‌ടപരിഹാര തുക DBT വഴി ചത്ത കന്നുകാലികളുടെ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നുണ്ടെന്ന് പ്രഭു ചവാൻ വിശദീകരിച്ചു. IAH , VB എന്നിവ വഴി ഇതുവരെ 35,55,600 ഡോസ് വാക്സിൻ വിതരണം ചെയ്തതായും എല്ലാ താലൂക്കുകളിലും വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.

സ്കിൻ നോഡ്യൂൾ രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഞങ്ങൾ ഇതിനകം തന്നെ പ്രവർത്തിക്കുന്നു. കന്നുകാലികളെ കുറിച്ച് കർഷകർ ബോധവാന്മാരായിരിക്കണം. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ത്വക്ക് നോഡ്യൂൾ രോഗത്തെക്കുറിച്ച് ബോധവാന്മാരാകാനും പ്രഭു ചവാൻ കർഷക സമൂഹത്തോട് അഭ്യർത്ഥിച്ചു," അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: അസമിലെ തേയിലത്തോട്ടങ്ങളിൽ ഇനി മുതൽ റബ്ബറും കൃഷി ചെയ്യും

English Summary: Karnataka: More than 24 lakh cattle vaccinated so far for lumpy skin disease

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds