സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും കൃഷിവികസനത്തോടൊപ്പം കർഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കർഷക ക്ഷേമബോർഡ് അടുത്ത മാസം പ്രവർത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകനും കുടുംബത്തിനുമുള്ള പെൻഷൻ, ഇൻഷുറൻസ്, മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം, വിധവാ സഹായധനം തുടങ്ങിയവയെല്ലാം കർഷക ക്ഷേമബോർഡിലൂടെ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
16 ഇനം പച്ചക്കറികൾക്ക് തറവില നവംബറിൽ നടപ്പിൽവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Share your comments