വീടുകളിലുത്പാദിപ്പിക്കുന്ന കാര്‍ഷികവിഭവങ്ങള്‍ കുറവാണെന്നതിനാല്‍ത്തന്നെ വലിയ ചന്തകളിലെത്തിച്ച് വില്‍ക്കാന്‍ ചെലവേറും. ഇടനിലക്കാരുടെ ഇടപെടല്‍ കൂടിയാകുബോൾ തുച്ഛമായ വിലയേ ലഭിക്കാറുള്ളൂ. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ 'കര്‍ഷകമിത്ര' പദ്ധതി .കൊണ്ടുവരുന്നത്. ഉൽപന്നങ്ങൾക്ക് നല്ലവിലയും സഹായങ്ങളും ലഭിക്കുന്നതോടെ കുടുതല്‍പേര്‍ കൃഷിചെയ്യാന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 125 സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും .പരീക്ഷണ പദ്ധതിക്കായി 3.25 കോടി രൂപ അനുവദിച്ചു. പ്രത്യേക കര്‍ഷിക മേഖലകളായി കണ്ടെത്തുന്ന പ്രദേശങ്ങളിലേക്ക് പിന്നീട് വ്യാപിപ്പിക്കും.
പ്രവര്‍ത്തനം
സന്നദ്ധസേവകര്‍ കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കും. ഈ ഉത്പന്നങ്ങള്‍ വി.എഫ്.പി.സി.കെ.യ്ക്കോ ഹോര്‍ട്ടികോര്‍പ്പിനോ വില്‍ക്കും. ഗുണനിലവാരമുള്ള വളങ്ങള്‍, വിത്തുകള്‍, തൈകള്‍, കീടനാശിനികള്‍ എന്നിവ വാങ്ങി വീടുകളില്‍ എത്തിക്കും. ജൈവം എന്ന പേരില്‍ കര്‍ഷകര്‍ക്ക് വ്യാജ വളവും കീടനാശിനികളും നല്‍കിയുള്ള വഞ്ചന തടയുകയാണ് ലക്ഷ്യം. കര്‍ഷകര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കാനും കൃഷിവകുപ്പുമായ ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ അറിയിക്കാനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.
സന്നദ്ധ സേവകര്‍
ജനപ്രതിനിധികളും കര്‍ഷകരും ഉള്‍പ്പെടുന്ന സമിതികളാവും സന്നദ്ധസേവകരെ തിരഞ്ഞെടുക്കുക. മാസം 5,000 രൂപ ഓണറേറിയം നല്‍കും. ഇവര്‍ക്ക് .യാത്രച്ചെലവിനായും മാസം 5000 രൂപ നല്‍കും. കര്‍ഷകരില്‍നിന്ന് ഉത്പന്നം വാങ്ങുമ്പോള്‍തന്നെ പണം നല്‍കുന്നതിന് 80,000 രൂപ സ്ഥിരം തുകയായി ഇവരെ ഏല്‍പ്പിക്കും....ഉത്പന്നം വിറ്റഴിച്ച ശേഷം ഈ തുക ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കണം. വിറ്റഴിക്കുന്ന തുകയില്‍ ചെറിയൊരു ശതമാനം കമ്മിഷനായി ഇവര്‍ക്ക് നല്‍കും. പ്രവര്‍ത്തനങ്ങള...ഇവര്‍ക്ക് നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും. വീട്ടമ്മമാരടക്കമുള്ളവര്‍ക്ക് വരുമാനം കണ്ടെത്താനും ചെറുകിട കൃ.ചെറുകിട കൃഷി പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യം .
Share your comments