കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനും കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ കര്‍ഷകരുമായി സംവദിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ 6.30 വരെ ഫോണ്‍ വഴിയും നവസാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് കർഷകരുമായി സംവദിക്കുന്നത്.
കൃഷി വകുപ്പ് സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ്സ് കണ്‍സോര്‍ഷ്യം മുഖേന നടപ്പിലാക്കുന്ന ‘കാര്‍ഷിക വിവര സങ്കേതം ഒരു വിരല്‍ തുമ്പില്‍’ എന്ന സംവിധാനത്തില്‍ കൂടിയാണിത് പ്രാവര്‍ത്തികമാക്കുന്നത്.
കേരളപ്പിറവിദിനത്തിൽ (ആദ്യത്തെ ബുധനാഴ്ച - നവംബർ - 1) വൈകിട്ട് 5.30 - ന് പരിപാടിക്ക് തുടക്കം കുറിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ വച്ച്, സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.
മന്ത്രിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800-425-1661, വാട്ട്‌സ് ആപ്പ് നമ്പരായ 9447051661, കാര്‍ഷിക വിവരസങ്കേതം എന്ന ഫേസ്ബുക്ക് പേജ് കാര്‍ഷിക വിവരസങ്കേതം ഫേസ്ബുക്ക് പേജ് ലൈവ് സ്ട്രീമിംഗ് എന്നിവയിലൂടെ തത്സമയം ലഭ്യമാകും. ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉള്‍പ്പെടെ കര്‍ഷകരുടെ വിവിധ സേവനങ്ങള്‍ക്കായി പല സംവിധാനങ്ങളും തന്നെ കണ്‍സോര്‍ഷ്യം സജ്ജമാക്കിയിട്ടുണ്ട്.
വെബ് പോര്‍ട്ടല്‍ www.krishi.info, ഫെയ്‌സ്ബുക്ക് fb.com/krishi.info2015 ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് (കാര്‍ഷിക വിവര സങ്കേതം), മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോര്‍/ കാര്‍ഷിക വിവരസങ്കേതം, ഇ-വിപണി) തുടങ്ങി എല്ലാ നവമാധ്യമങ്ങളും കര്‍ഷകര്‍ക്ക് സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താവുന്നതാണ്.
CN Remya Chittettu Kottayam, #KrishiJagran
കൃഷിമന്ത്രി വിളിപ്പുറത്ത് : ഉദ്ഘാടനം കേരളപിറവിദിനത്തിൽ
കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനും കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ കര്‍ഷകരുമായി സംവദിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ 6.30 വരെ ഫോണ്‍ വഴിയും നവസാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് കർഷകരുമായി സംവദിക്കുന്നത്.
Share your comments